Advertisement

എംഎസ്എം കോളജ് ആരെ ഭയന്നാണ് സിപിഐഎം നേതാവിന്‍റെ പേര് മറച്ചുവക്കുന്നത് : വി.മുരളീധരൻ

June 20, 2023
3 minutes Read
v muraleedharan msm college

എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനായി ശുപാർശ ചെയ്ത സിപിഐഎം നേതാവിന്‍റെ പേര് എംഎസ്എം കോളജ് മാനേജർ പുറത്തുപറയണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഉന്നതവിദ്യാഭ്യാസമേഖലയെ തകർക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയേണ്ടതുണ്ട്.(MSM College afraid of hiding the name of CPIM leader: V. Muralidharan)

ഗവർണർക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാർശക്ക് പിന്നിലുള്ള നേതാവ് എന്നും വി.മുരളീധരൻ ചോദിച്ചു. നിഖിൽ തോമസ് വിവാദത്തിൽ ഗവർണർ നേരിട്ട് ഇടപെട്ട് വസ്തുതകൾ പുറത്തുവരുന്ന അന്വേഷണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാജാസിൽ വാർത്ത നൽകിയ മാധ്യമ പ്രവർത്തക കേസിൽ പ്രതിയാവുമ്പോൾ വ്യാജ സർട്ടിഫിക്കറ്റിന് സാക്ഷ്യം പറഞ്ഞ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു .

Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ

ഒരു വിദ്യാർത്ഥിക്ക് പ്രവേശനം നേടാൻ കാലയളവ് നീട്ടിക്കൊടുക്കുക, റായ്പ്പൂരിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുമായി പ്രവേശനം നേടുക ഇതൊന്നും ഒരാൾ മാത്രം വിചാരിച്ചാൽ സാധ്യമാകുന്ന ഒന്നല്ല. കോളജ് അധികൃതർ, സിപിഐഎം നേതാക്കളെ യജമാനൻമാരായി കാണുന്ന സർവകലാശാല ഉദ്യോഗസ്ഥർ, സിപിഐഎം ഉന്നതർ എല്ലാവരുടെ ഇടപെടലും അന്വേഷണപരിധിയിൽ വരണം. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് ” കുമ്പിടി “യാണോ എന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.

ഉന്നതവിദ്യാഭ്യാസമേഖല തകർക്കുന്ന എസ്എഫ്ഐയുടെ ക്രിമിനൽക്കൂട്ടങ്ങളെ പടിയടച്ച് പുറത്താക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മൌനം വെടിയണമെന്നും എസ്എഫ്ഐ എന്ത് ചെയ്താലും ന്യായീകരിക്കുന്ന സമീപനം നേതാക്കൾ നിർത്തണം എന്നും മുരളീധരൻ പറഞ്ഞു.

Story Highlights: MSM College afraid of hiding the name of CPIM leader: V. Muralidharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top