Advertisement

ഒപെക് രാജ്യങ്ങളും സൗദിയും തമ്മിലുള്ള ഏകോപനം ആഗോള എണ്ണവില സ്ഥിരപ്പെടുത്തുന്നതില്‍ ഫലം കണ്ടു; സൗദി ഊര്‍ജമന്ത്രി

June 20, 2023
Google News 3 minutes Read
OPEC, OPEC+ alliance successful in stabilizing oil prices says Saudi minister

ഒപെക് രാജ്യങ്ങളും സൗദിയും തമ്മിലുള്ള ഏകോപനം ആഗോള എണ്ണവില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തു സൂക്ഷിക്കുന്നതിലും ഫലം കണ്ടുവെന്ന് സൗദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. ഒപെകിന്റെ വജ്ര ജൂബിലി വാര്‍ഷികത്തോടനുബന്ധിച്ച് ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. (OPEC, OPEC+ alliance successful in stabilizing oil prices says Saudi minister)

ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് രാജ്യങ്ങളും സൗദിയും തമ്മിലുള്ള ഏകോപനം ആഗോള എണ്ണവില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തു സൂക്ഷിക്കുന്നതിലും വിജയം കൈവരിച്ചതായി സൗദി ഊര്‍ജമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. ഒപെക് സ്ഥാപിതമായതിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ബഗ്ദാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍
സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Read Also: ഹജ്ജ്, ഉംറ കര്‍മങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയത് രണ്ടരക്കോടിയോളം തീര്‍ത്ഥാടകര്‍; ഇതില്‍ 55.8 ശതമാനം സ്ത്രീകളെന്ന് കണക്കുകള്‍

കുവൈത്ത് ആക്ടിങ് മന്ത്രി ഉള്‍പ്പെടെ ഒപെക് അംഗരാജ്യങ്ങളിലെ എണ്ണഊര്‍ജ മന്ത്രിമാരെല്ലാം ചടങ്ങില്‍ സംബന്ധിച്ചു. എണ്ണ വിപണിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനവും ചര്‍ച്ചയും അംഗരാജ്യങ്ങള്‍ക്ക് മാത്രമല്ല പൊതുവെ എണ്ണ വ്യവസായത്തിനും ഏറെ ഗുണം ചെയ്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒപെക് പ്ലസുമായുള്ള സഖ്യം കരുത്തുറ്റതാക്കാന്‍ സൗദി മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിച്ച് ഒപെക് അതിന്റെ സ്ഥാപക ലക്ഷ്യം കൈവരിക്കുകയും ചെയ്തു. ഇത് ഒപെക് അംഗരാജ്യങ്ങള്‍ക്കിടയിലും കൂടുതല്‍ ഐക്യവും ഏകോപനവും ഉണ്ടാക്കാനും വഴിവെച്ചു. ലോകം അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങള്‍, സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍, എന്നിവക്കിടയില്‍ എല്ലാ ഒപെക് അംഗരാജ്യങ്ങളും തമ്മിലുള്ള സമവായത്തിന് സൗദി പ്രത്യേകം നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.

Story Highlights: OPEC, OPEC+ alliance successful in stabilizing oil prices says Saudi minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here