‘വീടൊരുക്കാൻ 24 കണക്‌ട്’; ഭവനരഹിതർക്കായി ലുലു ഗ്രൂപ്പിന്റെ കൈത്താങ്ങ്; 5 വീടുകൾക്കുള്ള പണം കൈമാറി

ഭവനരഹിതർക്ക് വീടൊരുക്കാനുള്ള ട്വന്റിഫോർ കണക്ട് – ഫ്ലവേഴ്സ് ഫാമിലി ക്ലബ്ബ് സംയുക്ത പദ്ധതി യാഥാർത്ഥ്യമാകുന്നു. പ്രമുഖ വ്യവസായി എം എ യൂസഫലിയാണ് അഞ്ച് വീടുകൾക്കുള്ള പണം അനുവദിച്ചത്. ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ നായർ, കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം, മീഡിയ ഹെഡ് എൻബി സ്വരാജ് എന്നിവർ കൊച്ചിയിലെ ട്വന്റിഫോർ ഓഫീസിലെത്തി തുക കൈമാറി. അസറ്റ് ഹോംസാണ് വീട് നിർമിച്ച് നൽകുന്നത്.
നല്ല നാടിനായുള്ള ട്വൻ്റിഫോർ കണക്ടിൻ്റെ ശ്രമം തുടരുകയാണ്. അഞ്ച് വീടുകൾ നിർമിക്കാനുള്ള തുകയുടെ ഡിമാൻ്റ് ഡ്രാഫ്റ്റ് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലി കൈമാറി. ലുലു ഗ്രൂപ്പ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രജിത്ത് രാധാകൃഷ്ണൻ നായരിൽ നിന്ന് ഫ്ലവേഴ്സ് എംഡിയും ട്വൻറി ഫോർ ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായർ ഡി ഡി ഏറ്റുവാങ്ങി. കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം ,മീഡിയ ഹെഡ് എൻബി സ്വരാജ് എന്നിവരും സന്നിഹിതരായി.

ഫ്ലവേഴ്സ് ഫാമിലി ക്ലബ്ബുമായി ചേർന്നാണ് ഭവനപദ്ധതി . വയനാട്, തൃശൂർ ,കോട്ടയം, ആലപ്പുഴ ജില്ലകളിലെ 5 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീട് നിർമിച്ചു നൽകുന്നത് . ഇതിൽ രണ്ട് കുടുംബങ്ങൾക്ക് വസ്തുവും വാങ്ങി നൽകിയാണ് വീടൊരുക്കുന്നത്. വീടുകൾക്ക് മികച്ച നിലവാരം ഉറപ്പുവരുത്തുന്നതിൽ പേരു കേട്ട ബിൽഡർമാരായ അസറ്റ് ഹോംസിനെയാണ് നിർമാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
Story Highlights: 24 Connect – Lulu Group helps for homeless
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here