പുറത്താക്കിയ എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചെടുക്കണമെന്നാവശ്യം, ചേർത്തല എൻഎസ്എസ് കോളജിൽ സംഘർഷം; കോളജ് അടച്ചു

ആലപ്പുഴ ചേർത്തല എൻഎസ്എസ് കോളജ് എസ്എഫ്ഐ സമരത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചു. മാർച്ചിൽ കോളജിൽ നിന്ന് പുറത്താക്കിയ രണ്ട് എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. എന്നാൽ സമരത്തിന്റെ പേരിൽ എസ്എഫ്ഐ നേതാക്കൾ കോളജിൽ അക്രമം നടത്തിയെന്ന് പ്രിൻസിപ്പൽ ആരോപിച്ചു. സംഘർഷത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.(Cherthala NSS College closed due to SFI protest)
കഴിഞ്ഞ മാർച്ച് മാസം കോളജ് ആർട്സ് ഡേ ആഘോഷത്തോടനുബന്ധിച്ച് ഡാൻസ് നടത്തുന്നത് പ്രിൻസിപ്പാൾ തടഞ്ഞിരുന്നു. എന്നാൽ വിലക്ക് മറികടന്ന് വിദ്യാർത്ഥികൾ ഡാൻസ് അവതരിപ്പിച്ചു. ഇതിനെതർന്നാണ് കോളജ് യൂണിയൻ ചെയർമാൻ അതുൽ രാധാകൃഷ്ണനേയും, ജനറൽ സെക്രട്ടറി പ്രണവ് പ്രകാശിനെയും പുറത്താക്കിയത്. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ പ്രവർത്തകർ
കോളജിലേയ്ക്ക് മാർച്ച് നടത്തിയത്.
മാർച്ചിനിടെ ഗെയ്റ്റ് തള്ളിതുറന്ന് പ്രവർത്തകർ അകത്ത് കയറി. ഇവരെ തടയാൻ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.ശിവപ്രസാദ് അടക്കമുള്ളവരും പൊലീസുമായി വാക്കേറ്റമുണ്ടായി. സമരത്തിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമം കാണിച്ചു എന്ന് പ്രിൻസിപ്പൽ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചത്.
Story Highlights: Cherthala NSS College closed due to SFI protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here