Advertisement

കരുതലോടെ നീങ്ങാം; മഴക്കാല രോഗങ്ങൾ തടയാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

June 21, 2023
Google News 0 minutes Read

കേരളത്തിൽ ഇത്തവണ മഴ അല്പം വൈകിയാണ് എത്തിയത്. ആഴ്ചകൾക്കുള്ളിൽ കാലവർഷം പൂർണമായും എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, മഴക്കാലത്ത് ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുമെങ്കിലും ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണിത്. കാരണം, മഴക്കാലത്ത് പ്രതിരോധശേഷി ഗണ്യമായി കുറയുന്നതിനാൽ രോഗസാധ്യത വളരെ കൂടുതലാണ്. അണുബാധകൾ, ദഹന പ്രശ്നങ്ങൾ, അലർജികൾ എന്നിവയെല്ലാം ഉണ്ടാകുന്നത് മഴക്കാലത്ത് സാധാരണമാണ്. കരുതലോടെ നീങ്ങിയില്ലെങ്കിൽ ഇത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് എത്തിക്കും

മഴക്കാല രോഗങ്ങൾ തടയാൻഈ ഭക്ഷണരീതികൾ പിന്തുടരുന്നത് നല്ലതാണ്. മൺസൂൺ കാലത്ത് സൂപ്പുകൾ ശീലമാക്കുന്നത് നല്ലതാണ്. പോഷകങ്ങൾ അടങ്ങിയിട്ടുള്ള ചൂടുള്ള സൂപ്പുകൾ വയറിനും ആശ്വാസം പകരും, ദഹന പ്രശ്നങ്ങളും ഉണ്ടാകില്ല. കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത ചിക്കൻ സൂപ്പും വെജിറ്റബിൾ കോൺ സൂപ്പും ആരോഗ്യത്തിന് വളരെ നല്ലതാണ്.

ചൂടുകാലത്താണ് സാധാരണയായി പഴങ്ങൾ ധാരാളം കഴിക്കേണ്ടത്. കാരണം ജലാംശം നിലനിർത്താൻ ഇത് അത്യാവശ്യമാണ്. എന്നാൽ, ഞാവൽ പഴം, പ്ലം പോലുള്ള പഴങ്ങൾ മഴക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് പ്ലം. കരൾ രോഗത്തെ ചെറുക്കുന്ന ബയോ ആക്റ്റീവ് ഫൈറ്റോകെമിക്കലുകൾ ഞാവൽ പഴത്തിലും അടങ്ങിയിരിക്കുന്നു.

പ്രോടീൻ സമ്പുഷ്ടമായ പയർവർഗങ്ങൾ മുളപ്പിച്ചു കഴിക്കുന്നത് മഴക്കാല ആരോഗ്യത്തിന് ഗുണകരമാണ്. കാരണം മുളപ്പിച്ച ഭക്ഷണം രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. മഴക്കാലം എന്നതിലുപരി രോഗ പ്രതിരോധത്തിനും മുളപ്പിച്ച ഭക്ഷണം ശീലമാക്കാം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here