‘രാമായണം ഒരു വിനോദോപാധിയല്ല’; ആദിപുരുഷ് വിവാദത്തിൽ മൗനം വെടിഞ്ഞ് രാമായണത്തിലെ സീത

‘ആദിപുരുഷ്’ വിവാദത്തിൽ മൗനം വെടിഞ്ഞ് നടി ദീപിക ചിഖ്ലിയ. രാമായണം ഒരു വിനോദോപാധിയല്ലെന്നും ഹിന്ദു ഇതിഹാസത്തിൽ നിന്ന് വ്യതിചലിച്ചാൽ വിമർശനം നേരിടേണ്ടി വരുമെന്നും ദീപിക ചിഖ്ലിയ പറഞ്ഞു. 36 വർഷം മുമ്പ് രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായണത്തിൽ സീതാദേവിയുടെ വേഷമിട്ട് പ്രശസ്തയായ നടിയാണ് ദീപിക ചിഖ്ലിയ.
ഹൈന്ദവ ഇതിഹാസം വിനോദത്തിന് വേണ്ടിയുള്ളതല്ലെന്നും വർഷങ്ങൾ കൂടുമ്പോൾ പുതിയ വ്യതിയാനങ്ങളുമായി സിനിമാ പ്രവർത്തകർ വരുന്നത് ഒഴിവാക്കണമെന്നും ദീപിക പറഞ്ഞു. “ഓരോ തവണയും അത് സ്‌ക്രീനിൽ വരുമ്പോൾ, അത് ടിവിയോ സിനിമയോ ആകട്ടെ, അതിൽ ആളുകളെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടാകും, കാരണം ഞങ്ങൾ നിർമ്മിച്ച രാമായണത്തിന്റെ ഒരു പകർപ്പ് നിങ്ങൾ നിർമ്മിക്കാൻ പോകുന്നില്ല.” – ദീപിക ചിഖ്ലിയ പിടിഐയോട് പറഞ്ഞു.
“ഓരോ സിനിമാ നിര്‍മ്മാതാക്കള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്, അവര്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ എന്തിനാണ് നിങ്ങൾ വീണ്ടും രാമായണം നിർമ്മിക്കാൻ ശ്രമിക്കുന്നത്? ഇത് എന്നെ ശരിക്കും വേദനിപ്പിക്കുന്നു. രാമായണം വിനോദത്തിന് വേണ്ടിയുള്ളതല്ല. പഠിക്കുന്ന കാര്യമാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഒരു പുസ്തകമാണിത്. നമ്മുടെ സംസ്‌കാരങ്ങൾ (മൂല്യങ്ങൾ) എല്ലാം ഇതിലാണ്” – ദീപിക കൂട്ടിച്ചേർത്തു.
അതേസമയം താൻ ഇതുവരെ ആദിപുരുഷ് കണ്ടിട്ടില്ലെന്ന് ദീപിക ചിഖ്ലിയ പറഞ്ഞു. സിനിമയെ ചുറ്റിപ്പറ്റി നെഗറ്റീവ് ചർച്ചകൾ നടക്കുന്നുണ്ടെന്നും അതിനാൽ സിനിമ കാണുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ഓം റൗട്ട് സംവിധാനം ചെയ്ത ‘ആദിപുരുഷ്’ രാമായണത്തിന്റെ മഹത്തായ ബഹുഭാഷാ പുനരാഖ്യാനമാണ്. എന്നാൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതു മുതൽ വിവാദങ്ങളിൽ മുങ്ങിയിരുന്നു. ചിത്രം നിരോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Story Highlights: OG Sita Dipika Chikhlia On Adipurush Row: “Ramayana Is Not For Entertainment”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here