കേരളത്തിലെ ഏക പാട്ട് ഗ്രാമം; ‘വാൽമുട്ടി’ പാടും സ്നേഹഗാനം

പാലക്കാട് ചിറ്റൂരിലെ ഒരു ഗ്രാമം മുഴുവൻ പാട്ടുകാരാണ്, 65 ലധികം വീടുകൾ നൂറോളം കലാകാരന്മാർ കൂടുതൽപേരും ഗായകർ. ആ ഗ്രാമത്തിന് നഗരസഭ ഒരു അംഗീകാരം നൽകി. പട്ടു ഗ്രാമമായി പ്രഖ്യാപിച്ചു, പേര് വാൽമുട്ടി ഗ്രാമം. തുയിലുണർത്തുപാട്ട്, പുള്ളുവൻപാട്ട്, നല്ലമ്മപ്പാട്ട് തുടങ്ങിയ നാടൻപാട്ടുകൾ മുതൽ കർണാടക സംഗീതക്കച്ചേരിയും ചലച്ചിത്രഗാനമേളയും വരെ ഇവിടെ കാണാം.(Palakkad Valmutti Colony)
65 ഓളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഇതിൽ അമ്പതോളം വീടുകളിൽ എല്ലാവരും ഗായകരാണ്. സ്‌കൂൾ കുട്ടികൾ മുതൽ പ്രായംചെന്നവർ വരെ ഇതിലുണ്ട്. നിരവധി വേദികളിൽ ഇവരുടെ നാട്ടൻപാട്ട് അരങ്ങേറി. കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങിൽ’ നാടൻപാട്ടിൽ രണ്ടാം സ്ഥാനക്കാരായതും വാൽമുട്ടിയിലെ അയൽക്കൂട്ടക്കാരാണ്.
Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ
കഥകളി സംഗീതവും ഇവർക്ക് നന്നായി വഴങ്ങും. പൊറാട്ട് നാടക കലാകാരനായ രാമനും പഴണിയാണ്ടിയും തുയിലുണർത്തു പാട്ടുകാരായ രങ്കുണ്ണി, കാശു, മുത്താണ്ടി വാൽമുട്ടിയിൽ നിന്നുള്ളവരാണ്. ചിറ്റൂർ തത്തമംഗലം നഗരസഭയാണ് വാൽമുട്ടിയെ പാട്ടുഗ്രാമമെന്ന സ്വപ്‌നത്തിലേക്ക് പിടിച്ചുയർത്തിയത്.
അവശഗായകരുടെ സംരക്ഷണം, വളർന്നുവരുന്നവർക്കു പ്രോത്സാഹനം, സൗജന്യനിരക്കിൽ സംഗീതപഠനം, പ്രസിദ്ധ സംഗീതജ്ഞരുടെ പരിപാടികൾ നേരിട്ടു കാണാൻ അവസരം എന്നിവയൊക്കെയാണു പാട്ടുഗ്രാമത്തിന്റെ ലക്ഷ്യങ്ങൾ.
Story Highlights: Palakkad Valmutti Colony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here