‘കുറ്റകൃത്യങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് ഇക്കാലത്ത് ഒരു ശീലമായി’: കെജ്രിവാളിന് ഗവർണറുടെ മറുപടി

രാജ്യതലസ്ഥാനത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തയച്ച് ഗവർണർ വി.കെ സക്സേന. കുറ്റകൃത്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ഇതിന് പരിഹാരമാകില്ല. ജാഗ്രതയുണ്ടായിട്ടും കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്നും സക്‌സേന കുറ്റപ്പെടുത്തി.
കുറ്റകൃത്യങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നത് ഇക്കാലത്ത് ഒരു ശീലമായി മാറിയിരിക്കുന്നു. ഈ പ്രവണത കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ, ഇരയ്ക്കും അവരുടെ കുടുംബത്തിനും നീതി നിഷേധത്തിന് വരെ കാരണമാകുന്നു. കുറ്റകൃത്യങ്ങൾ ഇന്ന് സങ്കീർണ്ണമായ മാനങ്ങൾ കൈവരിച്ചിരിക്കുന്നതിന്റെ വെളിച്ചത്തിൽ ശക്തമായ പ്രതിരോധമാണ് വേണ്ടതെന്നും സക്‌സേന ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി ജൂൺ 19ന് അരവിന്ദ് കെജ്‌രിവാൾ ഗവർണർക്ക് കത്തയച്ചിരുന്നു. വിഷയത്തിൽ ഡൽഹി മന്ത്രിസഭയുടെ കാബിനറ്റ് മീറ്റിങ്ങിന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ കത്തയച്ചത്. ഡൽഹിയുടെ വിവിധഭാഗങ്ങളിൽ 24 മണിക്കൂറിനിടെ നാല് കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ നിന്നുതന്നെ സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാമെന്നും അരവിന്ദ് കെജ്രിവാൾ ചൂണ്ടിക്കാട്ടി.
Story Highlights: Politicising Crime Has Become A Habit These Days: Delhi LG’s Retort To Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here