ഷാജൻ സ്‌കറിയയുടെ കൂട്ടാളി സുദർശ് നമ്പൂതിരി പൊലീസ് കസ്റ്റഡിയിൽ

ഷാജൻ സ്‌കറിയയുടെ കൂട്ടാളി സുദർശ് നമ്പൂതിരി പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സുദർശിനെ കസ്റ്റഡിയിലെടുത്തു. സ്ത്രീയെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് നടപടി. കൊച്ചി പൊലീസിന് സുദർശിനെ കൈമാറും.(Sudarsh Namboothiri in police custody Shajan Scaria)
അതേസമയം പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്‍ സ്‌കറിയയുടേതെന്നു വിമര്‍ശിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹർജി പരിഗണിച്ചത്.
Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ
കുന്നത്ത് നാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ എളമക്കര പോലിസാണ് ഷാജനെതിരേ കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.
അറസ്റ്റ് തടയാന്‍ ഉത്തരവിടാത്ത കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് പറഞ്ഞ ഹൈക്കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി.
Story Highlights: Sudarsh Namboothiri in police custody Shajan Scaria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here