‘മോദി സർക്കാരിന്റെ ശ്രമങ്ങൾ മറക്കരുത്’; യോഗ ദിനത്തിൽ ബിജെപിയെ പ്രശംസിച്ച് തരൂർ

അന്താരാഷ്ട്ര യോഗ ദിനത്തിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യോഗാദിനം അന്താരാഷ്ട്രവൽക്കരിക്കാൻ മോദി സർക്കാരും വിദേശകാര്യ മന്ത്രാലയവും നടത്തിയ ശ്രമങ്ങൾ നാം മനസ്സിൽ സൂക്ഷിക്കണമെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
യോഗയെ ജനകീയമാക്കിയതിനും ദേശീയ നയത്തിന്റെ ഭാഗമാക്കിയതിനും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് നന്ദി പറഞ്ഞുകൊണ്ടുള്ള കോൺഗ്രസിൻറെ പോസ്റ്റ് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
“തീർച്ചയായും! മോദി സർക്കാർ ഉൾപ്പെടെ യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത എല്ലാവരെയും അംഗീകരിക്കണം. ഞാൻ മുമ്പ് പറഞ്ഞത് പോലെ, ഒരു സുപ്രധാന ഭാഗമാണ് യോഗ, അത് അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്” – തരൂർ ട്വിറ്ററിൽ കുറിച്ചു. ഇതിന് മുമ്പും നരേന്ദ്രമോദി സർക്കാരിനെ ശശി തരൂർ നിരവധി തവണ പ്രശംസിച്ചിട്ടുണ്ട്.
Story Highlights: “We Should Also…”: Shashi Tharoor’s Take On Congress’s Yoga Day Tweet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here