ഇൻസ്റ്റാഗ്രാമിൽ നിന്ന് മകനായി 1,25,000 രൂപ വിലയുള്ള വസ്ത്രങ്ങൾ വാങ്ങി; പറ്റിക്കപ്പെട്ടെന്ന് യുവതി

ഓൺലൈനായി വസ്ത്രങ്ങൾ വിൽക്കുന്ന നിരവധി അക്കൗണ്ടുകൾ ഇൻസ്റ്റാഗ്രാമിൽ നമ്മൾ കാണാറുണ്ട്? അതിൽ തന്നെ നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ട്. പലപ്പോഴും അക്കൗണ്ടുകൾ വ്യാജമാണോ യാഥാർത്ഥമാണോ എന്ന് കണ്ടുപിടിക്കാൻ തന്നെ പ്രയാസമാണ്. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ മെൽ എന്ന വ്യക്തിയാണ് തട്ടിപ്പിന് ഇരയായത്. മക്കളുടെ പോസ്റ്റുകൾ കാണാൻ വേണ്ടി ഈ അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നത്.
ഓഫീസ് ജോലി തുടങ്ങാൻ പോകുന്ന മകനുവേണ്ടി സ്യുട്ട് വാങ്ങാൻ വേണ്ടി ഗൂഗിൾ വസ്ത്രം സെർച്ച് ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു സ്റ്റോറിൽ ക്ലോസിംഗ് ഡൗൺ സെയിൽ നടക്കുന്നതിന്റെ പരസ്യം ശ്രദ്ധയിൽപെട്ടത്.
ദി ഗാർഡിയൻ റിപ്പോർട് അനുസരിച്ച്, മെൽ ഗൂഗിളിൽ മകനുവേണ്ടി സ്യൂട്ടുകളും ടൈകളും സെർച്ച് ചെയ്തിരുന്നു. കൂടാതെ അവർ ഇൻസ്റ്റാഗ്രാമിൽ കണ്ട പരസ്യങ്ങളിലും ക്ലിക്കുചെയ്‌തിരുന്നു. എല്ലാ ഇനങ്ങൾക്കും 40 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരു വെബ്‌സൈറ്റിലേക്ക് റീഡയറക്‌ട് ചെയ്യുകയും ചെയ്തു.
ഓഫർ വിശ്വസിച്ച്, മെൽ തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,200 പൗണ്ട് അതായത് ഏകദേശം 1,25,000 രൂപ വിലമതിക്കുന്ന വസ്ത്രങ്ങൾക്ക് ഓർഡർ നൽകി. പക്ഷെ സാധനങ്ങൾ ഇതുവരെ എത്തിയിട്ടില്ല.
ഇതുപോലെ നിരവധി തട്ടിപ്പുകൾ ഓൺലൈനിൽ നടക്കുന്നുണ്ട്. ഇതിനെതിരെ ജാഗ്രതരായിരിക്കാൻ ആളുകൾക്ക് മുന്നറിയിപ്പ് നൽകി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here