വ്യാജ രേഖാ ആരോപണങ്ങള്‍ക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

എസ്എഫ്‌ഐ നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. എസ്എഫ്‌ഐ നേതൃത്വം തുടര്‍ച്ചയായി വിവാദങ്ങളില്‍ പെടുന്നതില്‍
പാര്‍ട്ടി നേതൃത്വത്തിനു കടുത്ത അതൃപ്തി ഉണ്ട്. സംഘടനയില്‍ അടിയന്തര തിരുത്തല്‍ വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നേക്കും.
പൊലീസ് കസ്റ്റഡിയിലെടുത്ത കെ.വിദ്യക്കും ഒളിവിലുള്ള നിഖില്‍ തോമസിനും സിപിഐഎം സംരക്ഷണം കിട്ടി എന്ന ആരോപണവും ശക്തമാണ്. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാനാണ് നിഖിലിനെ സഹായിച്ചതെന്നും ആരോപണമുണ്ട്.
എസ്എഫ്‌ഐ സംസ്ഥാന സമിതി യോഗവും ഇന്ന് ചേരുന്നുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിനു ശേഷം ആദ്യമായാണ് എസ്എഫ്‌ഐ സംസ്ഥാന സമിതി ചേരുന്നത്. നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരും മുമ്പ് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ തിടുക്കപ്പെട്ട് ന്യായീകരണം നടത്തിയതില്‍ എസ്എഫ്ആയില്‍ തന്നെ വിയോജിപ്പുണ്ട്.
Story Highlights: CPIM state secretariat meet today among fake certificate allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here