പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം; മോദിയുടെ ഡിന്നറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭക്ഷണ വിഭവങ്ങൾ

യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ജൂൺ 22 വ്യാഴാഴ്ച വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി അത്താഴ വിരുന്ന് ഒരുക്കും. തന്റെ 3 ദിവസത്തെ സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി വാഷിംഗ്ടൺ ഡിസിയിലെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി ഒരുക്കിയ ഡിന്നറിന്റെ ക്രമീകരണങ്ങളെ കുറിച്ച് പ്രഥമ വനിത ജിൽ ബൈഡൻ മാധ്യമങ്ങളോട് വിശദീകരിച്ചു. ദേശീയ പക്ഷിയായ മയിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിന്നർ തീം മുതൽ ത്രിവർണ്ണ പതാകയെ സൂചിപ്പിക്കുന്ന അലങ്കാരം വരെ ഇന്നത്തെ വിരുന്നിന്റെ പ്രത്യേകതകളിൽ ഉൾപ്പെടുന്നു.
ഭക്ഷണ വിഭവങ്ങൾ:-
പ്രധാനമന്ത്രി മോദി സസ്യഭുക്കാണ്. അതുകൊണ്ട് തന്നെ സസ്യാധിഷ്ഠിത പാചകരീതിയിൽ വൈദഗ്ദ്ധ്യം നേടിയ ഷെഫ് നീന കർട്ടിസിനാണ് വൈറ്റ് ഹൗസ് സ്റ്റാഫിനൊപ്പം ചേർന്ന് മോദിയ്ക്കായി ഭക്ഷണമൊരുക്കുന്നത്. “അതിശയകരമായ വെജിറ്റേറിയൻ മെനു” ഒരുക്കാനാണ് താൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ജിൽ ബൈഡൻ പറഞ്ഞു. വെജിറ്റേറിയൻ ഭക്ഷണമാണ് ഒരുക്കുന്നതെങ്കിലും അതിഥികൾക്ക് ആവശ്യമുള്ളവർക്ക് മത്സ്യം കഴിക്കാനുള്ള ഓപ്ഷനും ഡിന്നറിൽ ഒരുക്കിയിട്ടുണ്ട്.
ഫസ്റ്റ് കോഴ്സ്: മാരിനേറ്റ് മില്ലറ്റ്, ഗ്രിൽ ചെയ്ത കോൺ കേർണൽ സാലഡ്, കംപ്രസ്ഡ് വാട്ടർമെലൺ, അവോക്കാഡോ സോസ്.
മെയിൻ കോഴ്സ്: സ്റ്റഫ്ഡ് പോർട്ടോബെല്ലോ മഷ്റൂം, ക്രീമി സാഫ്രോൺ റിസോട്ടോ, സുമാക് റോസ്‌റ്റഡ് സീ ബാസ്, ലെമൺ-ഡിൽ യോഗേർട്ട് സോസ്, ക്രിസ്പ്ഡ് മില്ലറ്റ് കേക്കുകൾ, സമ്മർ സ്ക്വാഷുകൾ.
പരിപാടികൾ :
ഡിന്നറിന് ശേഷം ഗ്രാമി അവാർഡ് ജേതാവ് ജോഷ്വ ബെൽ, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ ദക്ഷിണേഷ്യൻ അകാപെല്ല ഗ്രൂപ്പായ പെൻ മസാല എന്നിവരുടെ പ്രകടനങ്ങൾ ഉണ്ടായിരിക്കും. ഇന്ത്യൻ സംഗീതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഗാനങ്ങളാണ് സംഘം ആലപിക്കുകയെന്നും ജിൽ ബൈഡൻ പറഞ്ഞു. ഓരോ മേശയിലും വലുതും ചെറുതുമായ പൂക്കൾ കൊണ്ട് അലങ്കരിക്കും. പൂക്കളുടെ നിറം ഇന്ത്യയുടെ പതാകയുടെയും അത് പ്രതിനിധീകരിക്കുന്ന പൈതൃകത്തിന്റെയും പ്രതിഫലിപ്പിക്കും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here