127 കോടി രൂപ മുടക്കി 6 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു
127 കോടി രൂപ മുടക്കി 6 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു. മേഘാലയയിലെ ടൂറയിലുള്ള പിഎ സാംഗ്മ ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ ഒരു ഭാഗമാണ് തകർന്നുവീണത്. കഴിഞ്ഞ ഡിസംബറിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 127 കോടി മുതൽ മുടക്കിൽ സർക്കാർ പണികഴിപ്പിച്ച പിഎ സാംഗ്മ സ്പോർട്സ് കോംപ്ലക്സിൽ പെട്ടതാണ് സ്റ്റേഡിയം.
കനത്ത മഴയെ തുടർന്ന് സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗമാണ് തകർന്നത്. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല.
Story Highlights: football stadium collapses Meghalaya
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here