Advertisement

കെ സുധാകരന്റെ അറസ്റ്റ്: കോണ്‍ഗ്രസ് നാളെ കരിദിനം ആചരിക്കും

June 23, 2023
2 minutes Read
K Sudhakaran's arrest congress black day on June 24

കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ കരിദിനം ആചരിക്കും. പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തും. പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ പരമാവധി സംയമനം പാലിക്കണമെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു. (K Sudhakaran’s arrest congress black day on June 24)

ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു കെ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാളെക്കൂടി ചോദ്യം ചെയ്യല്‍ നീളുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു, എന്നാല്‍ ഇന്ന് തന്നെ ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കണമെന്ന് കെ.സുധാകരന്‍ ആവശ്യപ്പെടുകയായിരുന്നു.

Read Also: ‘പിണറായി ചെയ്യുന്നത് മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പി’; കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാനാകില്ലെന്ന് വി ഡി സതീശന്‍

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.സുധാകരനെ രണ്ടാം പ്രതിയായാണ് പ്രതി ചേര്‍ത്തത്. ഇതിന് പിന്നാലെ കെ.സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

Story Highlights: K Sudhakaran’s arrest congress black day on June 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top