Advertisement

വ്ലോഗർ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്; ചുമത്തിയത് ഐടി ആക്ട് ഉൾപ്പടെ

June 23, 2023
Google News 2 minutes Read
Kannapuram police registered a case against the vlogger Thoppi

വ്ലോഗർ തൊപ്പിക്കെതിരെ കണ്ണൂരിലും കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. തൊപ്പിയെന്ന യൂട്യൂബ് വ്ലോഗർ നിഹാദിനെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. സ്ത്രീവിരുദ്ധ, അശ്ലീല സംഭാഷണ വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ്
ഐടി ആക്ട് 67 ചുമത്തി കണ്ണപുരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിലവിൽ വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ് തൊപ്പി. കണ്ണൂർ ചെറുകുന്ന് എടത്തട്ട പടിഞ്ഞാറേ പുരയിൽ ഹൗസിൽ പിപി അരുണാണ് തൊപ്പിക്കെതിരെ പരാതി നൽകിയത്. ( Kannapuram police registered a case against the vlogger Thoppi ).

തൊപ്പി ഇന്ന് പുലർച്ചെയാണ് പൊലീസിന്റെ കസ്റ്റഡിയിലായക്. മുഹമ്മദ് നിഹാദ് എന്ന തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. വളാഞ്ചേരിയിലെ കട ഉദ്ഘാടനത്തിൽ അശ്ലീല പദപ്രയോഗം നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ചിലർ ഇയാൾക്കെതിരെ പരാതിനൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പൊലീസിന്റെ അപ്രതീക്ഷിത നീക്കം.

എറണാകുളത്തെ സുഹൃത്തിൻ്റെ ഫ്ലാറ്റിൽ നിന്നാണ് നിഹാദിനെ പൊലീസ് പിടികൂടിയത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് വളാഞ്ചേരി പൊലീസ് അറിയിച്ചെങ്കിലും കഴിയില്ലെന്ന് നിഹാൽ മറുപടിനൽകി. ഇതോടെയാണ് എറണാകുളത്തെത്തി പൊലീസ് നിഹാദിനെ പിടികൂടിയത്. ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഇയാൾ അതിനു തയ്യാറായില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പൊലീസ് നിഹാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലും തൊപ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Story Highlights: Kannapuram police registered a case against the vlogger Thoppi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here