Advertisement

മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, സുന്ദർ പിച്ചൈ മുതൽ; പ്രധാനമന്ത്രി മോദിയുടെ യുഎസ് സ്റ്റേറ്റ് ഡിന്നറിൽ പങ്കെടുത്ത അതിഥികൾ

June 23, 2023
Google News 2 minutes Read

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴ വിരുന്നിൽ നാനൂറോളം അതിഥികൾ പങ്കെടുത്തു. ഇന്ത്യൻ മുതലാളിമാരായ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത്, പ്രമുഖ ഇന്ത്യൻ വംശജരായ സംരംഭകർ, ആൽഫബെറ്റ് ഇൻക് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒയും ചെയർമാനുമായ സത്യ നാദെല്ല, പെപ്‌സികോ മുൻ സിഇഒ ഇന്ദ്ര നൂയി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആപ്പിൾ മേധാവി ടിം കുക്കും വിരുന്നിൽ പങ്കെടുത്തിരുന്നു. ( PM Modi’s State dinner at White House full guest list )

ക്ഷണത്തിന് ബൈഡൻസിന് നന്ദി പറഞ്ഞു കൊണ്ട് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ സ്റ്റേറ്റ് ഡിന്നറിന്റെ രുചികരമായ വിശദാംശങ്ങൾ നൽകുന്ന വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ് ആനന്ദ് മഹിന്ദ്ര നന്ദി കുറിച്ചത്.

ഇന്ത്യൻ വംശജരായ യുഎസ് പ്രതിനിധികൾ യുഎസ് രാഷ്ട്രീയക്കാരായ റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചലച്ചിത്ര നിർമ്മാതാവ് എം. നൈറ്റ് ശ്യാമളൻ, നെറ്റ്ഫ്ലിക്സ് ഇൻക് ചീഫ് കണ്ടന്റ് ഓഫീസർ ബേല ബജാരിയ, മാധ്യമ പ്രവർത്തകൻ ജെയിംസ് മർഡോക്ക് തുടങ്ങിയ വിനോദ ലോകത്തെ പ്രമുഖ എക്സിക്യൂട്ടീവുകളും പങ്കെടുത്തു.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ലഹരി പദാർത്ഥ വർജ്ജകർ ആയതിനാൽ മെനുവിൽ നിന്ന് മദ്യം ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രി മോദി സസ്യഭുക്കാണ്. അതുകൊണ്ട് തന്നെ സസ്യാധിഷ്ഠിത പാചകരീതിയിൽ വൈദഗ്ദ്ധ്യം നേടിയ ഷെഫ് നീന കർട്ടിസിനാണ് വൈറ്റ് ഹൗസ് സ്റ്റാഫിനൊപ്പം ചേർന്ന് മോദിയ്ക്കായി ഭക്ഷണമൊരുക്കിയത്.

മാരിനേറ്റ് മില്ലറ്റ്, ഗ്രിൽ ചെയ്ത കോൺ കേർണൽ സാലഡ്, കംപ്രസ്ഡ് വാട്ടർമെലൺ, അവോക്കാഡോ സോസ, സ്റ്റഫ്ഡ് പോർട്ടോബെല്ലോ മഷ്റൂം, ക്രീമി സാഫ്രോൺ റിസോട്ടോ, സുമാക് റോസ്‌റ്റഡ്‌ സീ ബാസ്, ലെമൺ-ഡിൽ യോഗേർട്ട് സോസ്, ക്രിസ്പ്ഡ് മില്ലറ്റ് കേക്കുകൾ, സമ്മർ സ്ക്വാഷുകൾ എന്നിവയായിരുന്നു പ്രധാന വിഭവങ്ങൾ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here