Advertisement

കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തി; ജി.സുകുമാരന്‍ നായര്‍

June 23, 2023
Google News 1 minute Read

എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം കലഞ്ഞൂര്‍ മധു സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ജി. സുകുമാരന്‍ നായര്‍. സംഘടനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ മധു പിന്തുണച്ചെന്നും എന്‍എസ്എസിന് ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് മധു പുറത്തായതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു.

ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മധുവടക്കം ആറംഗങ്ങള്‍ പ്രതിനിധിസഭാ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയെ പുതിയതായി പ്രതിനിധി സഭയില്‍ ഉള്‍പ്പെടുത്തി.ജനറല്‍ സെക്രട്ടറി, ട്രഷറര്‍ തെരഞ്ഞെടുപ്പും ഇന്ന് നടക്കും.

ഇന്ന് മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് നീക്കം ചെയ്യാൻ ജനറൽ സെക്രട്ടറി തീരുമാനിച്ചതിനു പിന്നാലെ 300 അംഗ പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങിപ്പോയത്. കലഞ്ഞൂർ മധു, പ്രശാന്ത് പി കുമാർ, മാനപ്പള്ളി മോഹൻ കുമാർ, വിജയകുമാരൻ നായർ, രവീന്ദ്രൻ നായർ, അനിൽകുമാർ എന്നിവരാണ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.

Story Highlights: Sukumaran Nair against Kalanjoor Madhu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here