രാഹുൽ ഗാന്ധി കല്ല്യാണം കഴിക്കണം, സോണിയാ ഗാന്ധിക്ക് നല്ല വിഷമമുണ്ട്; പ്രതിപക്ഷ നിരയെ ചിരിപ്പിച്ച് ലാലു പ്രസാദ് യാദവ്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കല്ല്യാണം കഴിക്കണമെന്ന് ഉപദോശിച്ച് ആർജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്. പാട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് 53കാരനായ രാഹുൽ ഗാന്ധിയോട് ലാലുപ്രസാദ് യാദവ് വിവാഹം കഴിക്കുന്ന കാര്യം ഹാസ്യരൂപേണെ സൂചിപ്പിച്ചത്. ( Lalu Yadav’s Advise To Rahul Gandhi On Marriage ).
നിങ്ങൾ എന്തുകൊണ്ടാണ് വിവാഹം കഴിക്കാൻ തയ്യാറാകാത്തത്. ഇക്കാര്യത്തിൽ സോണിയ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. അവരെ ഇങ്ങനെ വിഷമിപ്പിക്കല്ലേ… ഞങ്ങളുടെ ഉപദേശവും രാഹുൽ കേൾക്കുന്നില്ല. രാഹുലിന്റെ വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് വലിയ ആഗ്രഹമുണ്ട്. – ഇത്തരത്തിലായിരുന്നു ലാലു പ്രസാദ് യാദവിന്റെ വാക്കുകൾ.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച ലാലു പ്രസാദ് 2000 രൂപ നോട്ട് പിൻവലിച്ച മോദിയുടെ നടപടിയെ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. മോദി കുർത്തക്കുള്ള കൃത്യമായ മറുപടിയാണ്
രാഹുലിൻറെ അരക്കൈ ഷർട്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ ഒന്നിച്ച് പോരാടാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. പ്രതിപക്ഷ പാർട്ടികളുടെ യോഗം വലിയ വിജയമാണെന്നും ഈ ഐക്യം തുടരുമെന്നും പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ ജൂലൈ 10, 11 തീയതികളിൽ വീണ്ടും പ്രതിപക്ഷ യോഗം ചേരാൻ തീരുമാനമായിട്ടുണ്ടെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കി.
Story Highlights: Lalu Yadav’s Advise To Rahul Gandhi On Marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here