Advertisement

യുഎസ് സന്ദർശനവേളയിൽ മോദിയുടെ കാല്‍തൊട്ട് വണങ്ങി അമേരിക്കന്‍ ഗായിക; വിഡിയോ

June 24, 2023
Google News 6 minutes Read

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ടു വന്ദിച്ച് അമേരിക്കൻ ഗായിക മേരി മില്‍ബന്റെ. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വേദിയിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ച ശേഷം നരേന്ദ്ര മോദിയുടെ കാല്‍ തൊട്ട് വണങ്ങുകയായിരുന്നു മേരി മില്‍ബന്‍.

‘എന്റെ കുടുംബം എന്ന് ഞാന്‍ വിശ്വസിക്കുന്ന ഇന്ത്യൻ രാജ്യത്തിന്റേയും ജനങ്ങളുടേയും പ്രധാനമന്ത്രിക്കു മുന്‍പില്‍ ദേശീയ ഗാനം ആലപിക്കാനായത് ഏറ്റവും വലിയ അംഗീകാരമായി ഞാൻ കാണുന്നു. ഇന്ത്യക്കാരോട് എനിക്കെന്നും സ്നേഹവും ബഹുമാനവുമാണ്. നരേന്ദ്ര മോദിയുടെ കാൽ തൊട്ടു വണങ്ങിയ ശേഷം ഇങ്ങനെയാണ് ഗായിക മേരി മില്‍ബന്‍ പ്രതികരിച്ചത്.

വളരെ പെട്ടെന്നാണ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ദേശീയഗാനവും ഓം ജയ് ജഗദീഷ് ഹരേയും പാടി ഇന്ത്യക്കാരുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് മേരി മില്‍ബന്‍.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here