Advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന അഭ്യൂഹം തള്ളാതെ കെ സുരേന്ദ്രന്‍

June 25, 2023
Google News 4 minutes Read
Modi may contest from south India in Loksabha election? surendran's replay

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമെന്ന അഭ്യൂഹം തളളാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിന് മറുപടിയായി മോദി മത്സരിച്ചാലും ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ തിരിച്ചടിച്ചു. ട്വന്റിഫോറിന്റെ ബിഗ്‌ഫൈറ്റ് പരിപാടിയില്‍പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുനേതാക്കളും. നേര്‍ക്കുനേര്‍ സംവാദത്തില്‍ വിവിധ രാഷ്ട്രീയ വിഷയങ്ങളില്‍ ഇരുനേതാക്കളും നിലപാട് വ്യക്തമാക്കി. (Modi may contest from south India in Loksabha election? surendran’s replay)

രണ്ട് മുതിര്‍ന്ന നേതാക്കളുടെ തുറന്ന സംവാദ വേദിയായ ട്വന്റിഫോറിന്റെ ബിഗ് ഫൈറ്റില്‍ ചര്‍ച്ചയായത് ദേശീയ രാഷ്ട്രീയം തൊട്ട് മാറുന്ന കേരളത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വരെയുള്ള വിവിധ വിഷയങ്ങളാണ്. ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഈ അഭ്യൂഹം തളളാതെയായിരുന്നു കെ. സുരേന്ദ്രന്റെ മറുപടി.

Read Also: “ഈ ബിരിയാണി കിടിലനാണ്, ഫേയ്മസും”; ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയിൽ ഇടംനേടി കോഴിക്കോട് പാരഗൺ

മോദി മത്സരിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് കെ.മുരളീധരന്‍ മറുപടി പറഞ്ഞു. ദക്ഷിണേന്ത്യ ബിജെപിയെ പിന്തുണച്ച മണ്ണല്ലെന്നും കെ മുരളീധരന്‍ ഓര്‍മപ്പെടുത്തി. ക്രിസത്യന്‍ വിഭാഗങ്ങളെ ഒപ്പം ചേര്‍ക്കാന്‍ കേരളത്തില്‍ വിഭാഗീയതയുണ്ടാക്കുന്നുവെന്ന ആരോപണത്തിന് നാര്‍ക്കോട്ടിക് ലൌ ജിഹാദ് പരാമര്‍ശം ഉയര്‍ത്തിയായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. മണിപ്പൂരിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിയുടേത് ഇരട്ടത്താപ്പെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷ ഐക്യനീക്കത്തെ പരിഹസിച്ച കെ സുരേന്ദ്രന്‍ കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച അതിവേഗത്തിലെന്നും അവകാശപ്പെട്ടു. ചൂടേറിയ ചര്‍ച്ചയ്ക്കിടെ സിപിഐഎമ്മിനെതിരെയും ഇരുനേതാക്കളും വിമര്‍ശനം ഉന്നയിച്ചു. കേരളത്തില്‍ ബിജെപി-സിപിഐഎം അന്തര്‍ധാര സജീവമെന്ന് പറഞ്ഞ മുരളീധരന്‍, കോണ്‍ഗ്രസിനെ ഒതുക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ പിന്തുണ പിണറായി വിജയനുണ്ടെന്ന് കുറ്റപ്പെടുത്തി.

Story Highlights: Modi may contest from south India in Loksabha election? surendran’s replay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here