ബലമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം; യുവതി വിവസ്ത്രയായി ഇറങ്ങിയോടി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരത്ത് യുവതിയെ ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് അറസ്റ്റിലായത്. പ്രതി യുവതിയെ ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. പീഡനം സഹിക്കാതെ യുവതി വിവസ്ത്രയായി ഇറങ്ങി ഓടി. യുവതി ഇറങ്ങി ഓടിയപ്പോൾ ഇയാൾ പിറകെ ഓടി വന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ. Thiruvananthapuram Sexual Assault accused arrested
പ്രതിയും യുവതിയും മുൻപ് മറ്റൊരു സ്ഥാപനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ സമയത്ത് പല തവണ പ്രതിയുടെ വിവാഹവാഗ്ദാനം യുവതി നിരസിച്ചിരുന്നു. ഇന്നലെ രാത്രി യുവതി മറ്റൊരു സുഹൃത്തുമായി കഴക്കൂട്ടത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ആ സമയത്താണ് പ്രതി സ്ഥലത്തെത്തുന്നത്. യുവതി ബൈക്കിൽ കയറാൻ സമ്മതിക്കാത്തതിനെ തുടർന്ന് കിരൺ ആത്മഹത്യ ഭീഷണി മുഴക്കി. ശേഷം, ബൈക്കിൽ കയറിയ യുവതിയെ വെട്ടുകാട് എന്ന സ്ഥലത്തെത്തിച്ച് കിരൺ ക്രൂരമായി മർദിച്ചു. മർദ്ദനത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടായി. തുടർന്ന്, മുറിവ് വൃത്തിയാക്കാമെന്നും പറഞ്ഞ് പ്രതി യുവതിയെ അനുനയിപ്പിച്ച് വീണ്ടും ബൈക്കിൽ കയറ്റി.
Read Also: കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തി
തുടർന്ന്, ഇവർ മുൻപ് പ്രവർത്തിച്ചിരുന്ന കൃഷി ഭവന്റെ അധീനതയിലുള്ള അഗ്രോ സെന്ററിലേക്ക് കൂട്ടികൊണ്ടു പോയി. ഇവിടെ വെച്ച് ഒരു രാത്രി മുഴുവൻ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ യുവതി അവിടെ നിന്നും രക്ഷപ്പെട്ട് വിവസ്ത്രയായി പുറത്തേക്ക് ഓടുകയായിരുന്നു. സമീപവാസികൾ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന്, പൊലീസ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനവും പീഡനവും കിരൺ മൊബൈലിൽ ചിത്രീകരിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
Story Highlights: Thiruvananthapuram Sexual Assault accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here