ഫണ്ടില്ല, സ്പോർട്സ് കൗൺസിൽ കൈവിട്ടു; രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അഭിരാമിയുടെ സ്വപ്നം തുലാസിൽ

രാജ്യത്തിനായി ഭാരമുയർത്തി മെഡൽ സ്വന്തമാക്കാൻ തയ്യാറെടുക്കുകയാണ് കോഴിക്കോട് മാങ്കാവ് സ്വദേശിനി അഭിരാമി. ഓഗസ്റ്റിൽ റുമാനിയയിൽ നടക്കുന്ന പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. ഫണ്ടിലെന്ന പേരിൽ സ്പോർട്സ് കൗൺസിൽ കൈവിട്ട അഭിരാമിക്ക് ഇനി സുമനസ്സുകളിലാണ് പ്രതീക്ഷ. Abhirami’s dream uncertain as sports council funding issue
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം അഭിരാമിയുടെ കൈയ്യെത്തും ദൂരത്തുണ്ട്. അഭിരാമിയുടെ സ്വപ്നം രാജ്യത്തിനും, സംസ്ഥാനത്തിനും ഒരു മുതൽക്കൂട്ടാകും. എന്നാൽ ആ യാത്രയിലേക്ക് എത്തണമെങ്കിൽ നമ്മൾ ഓരോരുത്തരുടെയും സഹായം അഭിരാമിക്ക് ആവശ്യമാണ്. റുമാനിയയിൽ നടക്കുന്ന അന്താഷാട്ര പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യാത്രച്ചെലവടക്കം രണ്ട് ലക്ഷം രൂപയാകും. സ്പോട്സ് കൗൺസിലിനെ ബന്ധപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.
Read Also: മമ്മൂട്ടിയുടെ ആ”ശ്വാസം” ഇനി മലപ്പുറത്തും
മുല്ലപ്പൂ കച്ചവടം നടത്തി ജീവിക്കുന്ന അഭിരാമിയുടെ കുടുംബത്തിന് വാടകക്ക് വീട് ഒരുക്കിയത് അഭിരാമി പഠിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ്. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 3 വരെയാണ് ചാമ്പ്യൻഷിപ്പ്. പഠനത്തിലും കായിക മേഖലയിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന അഭിരാമിയെ സംസ്ഥാന കായിക വകുപ്പും മലയാളികളും തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്.
Story Highlights: Abhirami’s dream uncertain as sports council funding issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here