ബോളിവുഡിൽ 31 വർഷം പിന്നിട്ട് ഷാരുഖ് ഖാൻ; നിരാലംബർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ആരാധകർ

ഇന്ത്യൻ സിനിമാലോകത്തെ പകരക്കാരനില്ലാത്ത കലാകാരൻ. അന്നും ഇന്നും ഇന്ത്യൻ യുവതയ്ക്ക് പ്രചോദനമായ താരം. സ്വപ്നം കാണാനും ഉയരങ്ങൾ കീഴടക്കാനും പരിമിതികളില്ലെന്ന് യുവതലമുറയ്ക്ക് ഓർമപ്പെടുത്തലായ താരം. “കിങ് ഖാന് ” എന്തൊക്കെ വിശേഷണങ്ങൾ നമ്മൾ നൽകിയാലും അതെല്ലാം മതിയാകാതെ വരും. ബോളിവുഡിൽ 31 വർഷം പൂർത്തിയാക്കുകയാണ് ഷാരൂഖ് ഖാൻ. 1992-ൽ ജൂൺ 25 ന് പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ( Fans celebrate 31 years of Shah Rukh Khan )
ഏറെ ആരാധകരുള്ള താരത്തിന്റെ വിശേഷ ദിവസങ്ങൾ എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഈ ദിവസവും കൂടുതൽ ആഘോഷമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഒരുകൂട്ടം ആരാധകർ. തെരുവിലിറങ്ങി ആവശ്യക്കാർക്ക് ഭക്ഷണം വിതരണം ചെയ്താണ് ബോളിവുഡിലെ ഷാരുഖിന്റെ 31 ആം വാർഷികം ആരാധകർ ആഘോഷമാക്കിയത്. മറ്റുള്ളവർ കേക്ക് മുറിക്കുകയും മനോഹരമായ ബാനറുകൾ നിർമ്മിക്കുകയും ചെയ്തു.
#SRK FANs from #Warangal celebrated #31YearsOfShahRukhKhanEra by serving Chicken Biryani to specially abled kids at the #AthidiAshramam 😍❤️ Isn't that heartwarming🥹@iamsrk#ShahRukhKhan #31YearsOfSRK pic.twitter.com/JvLW4Lv9zN
— Shah Rukh Khan Universe Fan Club (@SRKUniverse) June 25, 2023
#SRK FANs from #Delhi celebrating #31YearsOfShahRukhKhanEra with the multi-talented kids from @Shikshalaya who sang song, show cased pretty paintings & performed live Nukkad Naatak ❤️ our Delhi team distributed stationary kits, food packets & also provided financial support to… pic.twitter.com/mWC5p3Ob68
— Shah Rukh Khan Universe Fan Club (@SRKUniverse) June 25, 2023
ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഷാരൂഖിന്റെ നീണ്ട 31 വർഷങ്ങളാണ് ആരാധകർ ആഘോഷമാക്കിയത്. ഈ ദിവസം ആരാധകരുമായി ആഘോഷിക്കാൻ അദ്ദേഹം ഒരു Ask SRK സെഷൻ നടത്തുകയും പതിവുപോലെ രസകരമായ ചില ഉത്തരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ആരാധകരും ഷാരുഖിന്റെ 31 വർഷം ആഘോഷിക്കാൻ എത്തി. തെരുവിലെ നിരാലംബരായ ആളുകൾക്ക് അവർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. മറ്റൊരു വിഭാഗം സ്പെഷ്യലി ഏബിൾഡായ കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്തു. ചില ആരാധകർ കേക്കുകൾ മുറിച്ച് ആഘോഷമാക്കി. മുംബൈയിലെ ഷാരൂഖിന്റെ വീടായ മന്നത്തിന് പുറത്ത് പോസ്റ്ററുകളും ബാനറുകളുമായി ചില ആരാധകർ എത്തി.
#SRK FANs from #Mumbai celebrated #31YearsOfShahRukhKhanEra right in front of The King's palace #Mannat with a SHAHsome cake and screamed their heart out for the King Of Hearts 👑❤️🔥@iamsrk#ShahRukhKhan #31YearsOfSRK pic.twitter.com/A5dPPCVYZZ
— Shah Rukh Khan Universe Fan Club (@SRKUniverse) June 25, 2023
ആറ്റ്‌ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ജവാൻ ആണ് ഷാരുഖിന്റെ വരാനിരിക്കുന്ന ചിത്രം. ഷാരൂഖ് ഖാനൊപ്പം വിജയ് സേതുപതി, നയൻതാര, സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നയൻതാരയുടെ ഹിന്ദി അരങ്ങേറ്റം കൂടിയാണിത്. പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.
Story Highlights: Fans celebrate 31 years of Shah Rukh Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here