“ഒരു ചേട്ടനെപ്പോലെ കൂടെയുണ്ട്, എന്ത് ആവശ്യങ്ങൾക്കും വിളിക്കാം”; മഹേഷിനെ കാണാനെത്തി ഗണേഷ് കുമാർ

കൊല്ലം സുധിയുടെ മരണത്തിനു കാരണമായ അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്. സുധിയുടെ ഓർമ്മകൾ ഇപ്പോഴും സഹപ്രവർത്തകരെ അലട്ടുകയാണ്. അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. ദീർഘമായ ഒരു സർജറിയിലൂടെ പരിക്കുകൾ ഭേദമാക്കി വിശ്രമത്തിലാണ് മഹേഷ് കുഞ്ഞുമോൻ. പരിക്കുകൾ ഭേദമായി ശക്തമായി തിരികെ വരും എന്നാണ് മഹേഷ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ( Ganesh Kumar visit Mahesh’s house )
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മഹേഷിനെ കാണാനെത്തി എംഎൽഎ ഗണേഷ് കുമാർ. “ഒന്നും പേടിക്കണ്ട, എന്ത് ആവശ്യങ്ങൾക്കും ഞങ്ങൾ ഒപ്പമുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നാണെങ്കിലും എന്റെ ഭാഗത്തുനിന്നാണെങ്കിലും എല്ലാ സഹായത്തിനും ഞങ്ങൾ ഒപ്പമുണ്ടാകും. ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ ചോദിക്കാം. ഞാൻ ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികില്‍സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ പേടിക്കണ്ട എന്നാണ് എംഎൽഎ ഗണേഷ് കുമാർ ഉറപ്പു നൽകിയത്.
ചികില്‍സയും ചെലവുകളും ചോദിച്ചറിഞ്ഞ ഗണേഷ് എല്ലാ പിന്തുണയും മഹേഷിന് നൽകി. ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ വെച്ചാണ് അപകടമുണ്ടായത്. താരങ്ങൾ സഞ്ചരിച്ച കാറും പിക്കപ് വാനും കൂട്ടിയിടിക്കുകയായിരിക്കുന്നു. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയും ഉല്ലാസ് അരൂരും സുഖം പ്രാപിച്ചു വരികയാണ്.
ശസ്ത്രക്രിയക്ക് ശേഷം പുറത്തുവന്ന മഹേഷ് താൻ ശക്തമായി തിരിച്ചുവരുമെന്നും എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് നന്ദിയും അറിയിച്ചിരുന്നു. മഹേഷിന്റെ വീഡിയോ ശ്രദ്ധയിൽ പെട്ടാണ് എംഎൽഎ ഗണേഷ് കുമാർ എറണാകുളത്ത് നേരിട്ടെത്തി മഹേഷിനെ സന്ദർശിച്ച് സഹായം ഉറപ്പുനൽകിയത്.
രാഷ്ട്രീയ നേതാക്കൾക്കും സിനിമ താരങ്ങൾക്കും ഉൾപ്പെടെ നിരവധിപ്പേരുടെ ശബ്ദം വളരെ മനോഹരമായി മഹേഷ് അനുകരിച്ചിരുന്നു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണം വളരെ രസകരമായ രീതിയിൽ മഹേഷ് അവതരിപ്പിച്ചിരുന്നു.
മിമിക്രി കലാകാരന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മഹേഷ്. മാസ്റ്റർ സിനിമയുടെ മലയാളം പതിപ്പിൽ വിജയ് സേതുപതിയ്ക്ക് ശബ്ദം നൽകിയതും മഹേഷ് ആയിരുന്നു. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലാണ് അവസാനമായി മഹേഷ് ഡബ്ബ് ചെയ്തത്. അന്തരിച്ച ചലച്ചിത്രതാരം അനിൽ നെടുമങ്ങാടിന് ചിത്രത്തിൽ ശബ്ദം നൽകിയത് മഹേഷാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് മരണത്തിന് കീഴടങ്ങിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here