Advertisement

പഠിക്കാൻ 15 മിനുട്ട്, ഫൈറ്റിങ് ടൈം 3 മണിക്കൂർ; സോഷ്യൽ മീഡിയയിൽ ഹിറ്റായി ആറ് വയസുകാരന്റെ ടൈംടേബിൾ

June 26, 2023
Google News 4 minutes Read
viral time table

കുട്ടികളുടെ കുറുമ്പും നിഷ്കളങ്കതയുമൊക്കെ ചിലപ്പോൾ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അങ്ങനെയൊരു കുട്ടികുറുമ്പന്റെ ടൈം ടേബിളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ടൈം ടാബിൾ ഫോർ മീ’ എന്ന തലക്കെട്ടോടെ ഒരു ആറ് വയസ്സുകാരന്റെ വിശദമായ ടൈടേബിളാണ് ഇത്. ഒരു ദിവസം ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഇതിൽ വിശദമായി പറയുന്നുണ്ട്. രാവിലെ ഒൻപത് മണിക്ക് എഴുന്നേൽക്കുന്നത് തൊട്ട് രാത്രി ഒൻപത് മണിക്ക് ഉറങ്ങുന്നത് വരെയുള്ള ഓരോ കാര്യങ്ങളെ കുറിച്ചും ഇതിൽ വിശദമായി പറയുന്നുണ്ട്. ( viral time table )

സാധാരണ ടൈം ടേബിളിൽ നിന്ന് വ്യത്യസ്തമായ ഒരു കാര്യം ഇതിനകത്തുണ്ട്. അതുതന്നെയാണ് ആളുകളെ ചിരിപ്പിച്ചതും. ഇതിൽ പഠിക്കാനായി മാറ്റിവെച്ചിരിക്കുന്നത് പതിനഞ്ച് മിനിട്ടാണ്. ഭക്ഷണം കഴിക്കാൻ അരമണിക്കൂറും. പക്ഷെ ഇതിൽ സ്പെഷ്യലായി ചേർത്ത ഫൈറ്റിങ് ടൈം എത്രയാണെന്ന് അറിയാമോ? മൂന്ന് മണിക്കൂർ. ഇതുമാത്രമല്ല ജ്യൂസ് കുടിക്കാനും ചീസ് കഴിക്കാനും അബ്ബയ്‌ക്കൊപ്പം മാമ്പഴം കഴിക്കാനും ചുവന്ന കാറുകൊണ്ട് കളിക്കാനുമൊക്കെയുള്ള സമയങ്ങൾ ഇതിൽ കൃത്യമായി പറയുന്നുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എന്നാൽ ഇതിലെ പഠന സമയം ആകെ പതിനഞ്ച് മിനിട്ട് ആണ് എന്നുള്ളതും ആളുകളെ ചിരിപ്പിച്ചു. രണ്ട് കാറും ഒരു മരവും വരച്ചാണ് ടൈം ടേബിൾ അവസാനിപ്പിച്ചിരിക്കുന്നത്. ലൈബ എന്ന അക്കൗണ്ടിലാണ് ഈ ടൈം ടേബിൾ പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ 6 വയസ്സുള്ള കസിൻ ഉണ്ടാക്കിയ ടൈംടേബിൾ, പഠന സമയം വെറും 15 മിനിറ്റ് എന്നാണ് അടിക്കുറിപ്പോടെയാണ് ടൈം ടേബിൾ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ടൈം ടേബിൾ വൈറലായത്. നിരവധി പേർ കമന്റുമായി രംഗത്തെത്തി.

Story Highlights: viral timetable of six year old

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here