Advertisement

ആന്റോ ജോസഫ് സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍; അഭിമാനമെന്ന് ഷാഫി പറമ്പിൽ

June 27, 2023
Google News 3 minutes Read
anto-joseph-appointed-as-the-chairman-of-samskara-sahithi-

കെപിസിസിയുടെ കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ചെയര്‍മാനായി ചലച്ചിത്ര നിര്‍മാതാവ് ആന്റോ ജോസഫിനെ നിയമിച്ചു. സാംസ്ക്കാരിക സാഹിതിയുടെ ചെയർമാനായി പാർട്ടി ആന്റോ ജോസഫിനെ ഏൽപ്പിക്കുമ്പോൾ അത് അഭിമാനമാണെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.(Anto Joseph Appointed as Chairman of Samskara Sahithi)

പാർട്ടിയുടെ നല്ല കാലത്തും പ്രതിസന്ധി കാലത്തുമെല്ലാം ഞാൻ കോൺഗ്രസാണ് എന്ന് പറയാൻ,പ്രത്യേകിച്ച് സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോൾ തന്നെ,ആർജ്ജവം കാണിക്കുന്ന പ്രിയപ്പെട്ട ആന്റോ ചേട്ടന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങളെന്ന് ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html

ആര്യാടന്‍ ഷൗക്കത്ത് രാജിവച്ച ഒഴിവിലാണ് ആന്റോ ജോസെഫിന്റെ നിയമനം. കണ്‍വീനര്‍ ആയി ആലപ്പി അഷറഫിനെയും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി നിയമിച്ചു.

ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്

പഴയ കെ എസ് യു ക്കാരനാണ്,
കോൺഗ്രസ്സ് ആണ്,ഏട്ടനാണ്,സുഹൃത്താണ്..
ഇപ്പോൾ സാംസ്ക്കാരിക സാഹിതിയുടെ ചെയർമാനായി പാർട്ടി പുതിയ നിയോഗം ഏൽപ്പിക്കുമ്പോൾ അത് അഭിമാനമാണ്.
പാർട്ടിയുടെ നല്ല കാലത്തും പ്രതിസന്ധി കാലത്തുമെല്ലാം ഞാൻ കോൺഗ്രസ്സാണ് എന്ന് പറയാൻ,പ്രത്യേകിച്ച് സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോൾ തന്നെ,ആർജ്ജവം കാണിക്കുന്ന പ്രിയപ്പെട്ട ആന്റോ ചേട്ടന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

Story Highlights: Anto Joseph Appointed as Chairman of Samskara Sahithi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here