ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തി; മമതാ ബാനർജിക്ക് പരുക്ക്

ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് നടത്തിയതോടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സാരമായ പരുക്ക്. ഇടത് കാൽമുട്ടിനും ഇടത് ഇടുപ്പെല്ലിനും പരിക്കേറ്റതായി ഡോക്ടർസ് അറിയിച്ചു. ( Mamata Banerjee helicopter makes emergency landing )
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് കൊൽക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചെങ്കിലും, വീട്ടിൽ ചികിൽസ മതിയെന്ന് മമത ഡോക്ടർമാരെ അറിയിച്ചു.മമതയ്ക്ക് ദിവസങ്ങളോളം വിശ്രമം വേണ്ടി വരും.പരിക്കുകൾ സാരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.
ഗവർണർ ഡോ. സി.വി.ആനന്ദബോസ് മമതയുമായി സംസാരിച്ചു.
മോശം കാലാവസ്ഥയിൽ കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്നാണ് സെവോക് വ്യോമത്താവളത്തിൽ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ക്രാന്തിയിൽ നിന്ന് ബഗ്‌ദോഗ്രയിലേക്ക് മടങ്ങുകയായിരുന്നു മമതാ ബാനർജി.
Story Highlights: Mamata Banerjee helicopter makes emergency landing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here