മാങ്ങാകൊമ്പൻ വീണ്ടും ജനവാസമേഖലയിൽ; ആർആർടി സംഘത്തിന് നേരെ പാഞ്ഞടുത്തു

അട്ടപ്പാടി ഷോളയൂർ ചാവടിയൂരിലെ ജനവാസമേഖലയിൽ മാങ്ങാകൊമ്പനിറങ്ങി. മാങ്ങാകൊമ്പനെ കാട് കയറ്റാൻ എത്തിയ ആർആർടി സംഘത്തിന് നേരെ കൊമ്പൻ പാഞ്ഞടുത്തു. ഏറെ പ്രയാസപ്പെട്ടാണ് ഒറ്റയാനെ കാടുകയറ്റിയത്. ( mangakomban spotted at attappadi again )
അട്ടപ്പാടി മിനർവാ മേഖലയിൽ സ്ഥിരമായി ഇറങ്ങുന്ന ആനയാണ് മാങ്ങാക്കൊമ്പന്. സ്ഥിരമായി മാങ്ങ പറിച്ചിടുന്നതിനാലാണ് ആനയ്ക്ക് മാങ്ങാകൊമ്പനെന്ന പേര് വന്നത്.
സാധാരണയായി പുലർച്ചെ ജനവാസ മേഖലയിലിറങ്ങുന്ന മാങ്ങാക്കൊമ്പൻ രാവിലെയോടെ പുഴ വഴി കാട്ടിലേക്ക് തന്നെ മടങ്ങാറുണ്ട്.
Story Highlights: mangakomban spotted at attappadi again
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here