Advertisement

ബൈക്ക് യാത്രക്കിടെ മകൻ നനയാതിരിക്കാൻ അമ്മയുടെ കരുതൽ

June 27, 2023
Google News 4 minutes Read

അമ്മയുടെ സ്നേഹത്തിന് പകരക്കാറില്ല. എന്നാൽ പല തരത്തിലുള്ള വിപരീത വാർത്തകളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. മക്കളുടെ ജീവൻ അമ്മമാർ തന്നെ കവരുന്ന അങ്ങേയറ്റം നൊമ്പരപ്പെടുത്തുന്ന വാർത്തകൾക്കിടയിൽ ഉള്ളുതൊടുന്ന ഒരു കാഴ്ച ശ്രദ്ധനേടുകയാണ്. അമ്മയുടെ സ്നേഹം ഏറ്റവും ശുദ്ധവും വിലപ്പെട്ടതുമാണെന്ന് തെളിയിക്കുന്ന ഒരു വിഡിയോ ആണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റാഗ്രാമിൽ 23 ദശലക്ഷത്തിലധികം ആളുകൾ കണ്ട ഒരു വിഡിയോയിൽ ഒരു അമ്മ തന്റെ മകനെ മഴയിൽ നിന്ന് സംരക്ഷിക്കുന്നത് കാണാം. (Mother riding pillion with son protects him from rain)

മകനൊപ്പം സഞ്ചരിക്കുമ്പോൾ അപ്രതീക്ഷിതമായി മഴ പെയ്യുകയായിരുന്നു. ആകെ നനഞ്ഞു കുതിരുമ്പോഴും മകന്റെ തലയിൽ വെള്ളം വീഴാതിരിക്കാനാണ് ആ അമ്മ ശ്രമിക്കുന്നത്. കയ്യിൽ കരുതിയ പ്ലാസ്റ്റിക് പൊതികൊണ്ട് മകന്റെ തലയിൽ കവചം തീർക്കുകയാണ് അമ്മ. ഇരുവരും ഹെൽമെറ്റ് ധരിച്ചിട്ടില്ല. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. വില്യം പാട്രിക് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

‘ഒരു അമ്മ എപ്പോഴും ഒരു അമ്മയാണ്. ഞങ്ങൾ നിരപരാധികളായ അമ്മമാരുടെ അവസാന തലമുറയാണെന്ന് വിളിക്കപ്പെടുന്ന പുതിയ പ്രവണത എനിക്ക് മനസ്സിലാകുന്നില്ല. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Story Highlights:  Mother riding pillion with son protects him from rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here