പാറശാലയിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

തിരുവനന്തപുരം പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പരശുവയ്ക്കൽ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്.(Schoolgirl’s body was found on the railway track)
തുടർന്ന് റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി. സ്കൂൾ യൂണിഫോമിലായിരുന്നു വിദ്യാർത്ഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്കൂൾ ബാഗും പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തി. ഐഡന്റിറ്റി കാർഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. പളുക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇബ്‌ലീൻ ജോയ് ആണ് മരിച്ചത്.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
അപകടം ആണോ എന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടുതൽ പരിശോധന നടത്തുകയാണ്. റെയിൽവേ പൊലീസിലും പാറശാല പൊലീസുമാണ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നത്. ഇപ്പോൾ മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ അധികൃതരെയും കുട്ടിയുടെ വീട്ടുകാരെയും പൊലീസ് ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.
Story Highlights: Schoolgirl’s body was found on the railway track
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here