Advertisement

പാചകവാതക സിലിണ്ടറിനുള്ളിൽ ഗ്യാസിന് പകരം പച്ചവെള്ളം; പരാതിയുമായി വീട്ടമ്മ

June 27, 2023
2 minutes Read
Water in gas cylinder

പാചകവാതക സിലിണ്ടറിനുള്ളിൽ ഗ്യാസിന് പകരം പച്ചവെള്ളം. ചേലക്കര തിരുവില്വാമല കുത്താമ്പുളിയിലാണ് പാചകത്തിനായി നിറച്ച ഗ്യാസ് സിലിണ്ടറിനുള്ളിൽ വെള്ളം കണ്ടെത്തിയത്. ( Water in gas cylinder )

തിരുവില്വാമല കുത്താമ്പുള്ളി വലീയവീട്ടിൽ ലക്ഷ്മിയുടെ വീട്ടിലാണ് 3 ആഴ്ച മുമ്പ് ഇന്ത്യൻ ഗ്യാസ് കമ്പനിയുടെ ഒറ്റപ്പാലം തോട്ടക്കര സത്യം ഏജൻസിയിൽ നിന്നും ഗ്യാസ് കൊണ്ടുവച്ചത്. 1150 രൂപ നൽകി നിറച്ച സിലിണ്ടർ് രണ്ട് ദിവസത്തെ ഉപയോഗത്തിന് ശേഷം നിശ്ചലമാവുകയായിരുന്നു.

‘രാവിലെ എഴുനേറ്റ് അരിയിട്ട് ഇത്തിരി കഴിഞ്ഞപ്പോൾ തന്നെ തീ കത്തുന്നത് നിന്നു. അതിൽ നിന്ന് എന്തോ ശബ്ദവുമുണ്ടായിരുന്നു. പിന്നാലെ ഗ്യാസ് ഏജൻസിയിൽ അറിയിച്ചപ്പോൾ അവർ വന്നു. അവർ വന്നിട്ട് ഗ്യാസ് സിലിണ്ടർ കുലുക്കി നോക്കിയിട്ട് പറഞ്ഞു വെള്ളമാണെന്ന്. മറ്റൊരു ഗ്യാസ് കുറ്റി വേണമെങ്കിൽ പണമടയ്ക്കണമെന്നും അവർ പറഞ്ഞു’- വീട്ടമ്മ ട്വന്റിഫോറിനോട് പറഞ്ഞു.

തുടർന്ന് ലക്ഷ്മി പരാതിപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗ്യാസ് കുറ്റിയിൽ പച്ചവെള്ളം നിറച്ചതായി കണ്ടെത്തിയത്. ഏജൻസി സമീപിച്ചപ്പോൾ തങ്ങൾക്ക് ഉത്തരവാദിത്തം ഇല്ലെന്ന് അറിയിച്ചതായി വീട്ടുകാർ പറയുന്നു.

Story Highlights: Water in gas cylinder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top