Advertisement

10 ദിവസങ്ങള്‍ കൊണ്ട് 2228 മഴക്കാല പ്രത്യേക പരിശോധനകള്‍

June 28, 2023
Google News 1 minute Read
2228 monsoon special inspections in 10 days

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 10 ദിവസങ്ങളിലായി ആകെ 2228 മഴക്കാല പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 479 പരിശോധനകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 1749 പരിശോധനകളുമാണ് നടത്തിയത്.

ട്രോളിംഗ് നിരോധനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 741 സാമ്പിളുകള്‍ ശേഖരിച്ചു. 58 പേര്‍ക്ക് നോട്ടീസ് നല്‍കി. 2546 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.

സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 10 ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1749 പരിശോധനകള്‍ നടത്തി. 278 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍, 1381 സര്‍വൈലന്‍സ് സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 146 കോമ്പൗണ്ടിംഗ് നോട്ടീസ്, 225 റെക്ടിഫിക്കേഷന്‍ നോട്ടീസ് എന്നിവ വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കി. 7.74 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

Story Highlights: 2228 monsoon special inspections in 10 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here