Advertisement

ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അന്തരിച്ചു

June 28, 2023
2 minutes Read

ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്‌ ദീർഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ്‌ അന്ത്യം.(Deshabhimani M Rajeevan)

ദേശാഭിമാനിയുടെ തളിപ്പറമ്പ്‌, ആലക്കോട്‌ ലേഖകനായാണ്‌ പത്രപ്രവർത്തനം തുടങ്ങിയത്‌. കൊച്ചി, കോഴിക്കോട്‌, കണ്ണൂർ യൂനിറ്റുകളിൽ പ്രവർത്തിച്ചു. തളിപ്പറമ്പ്‌ മാന്തംകുണ്ടിലാണ്‌ താമസം.തളിപ്പറമ്പ്‌ കോ ഓപ്പറേറ്റീവ്‌ എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി പി.എൻ. സുലേഖയാണ് ഭാര്യ.

Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html

മക്കൾ: എം.ആർ. ശ്രീരാജ്‌, എം.ആർ. ശ്യാംരാജ്‌. മൃതദേഹം 12 മണി കണ്ണൂർ ദേശാഭിമാനി
12.30 മണി മുതൽ 1.30 മണി വരെ തളിപ്പറമ്പ് ടൗൺ സ്ക്വയർ 1.30 മണി മുതൽ 3.30 വരെ മാന്തം കുണ്ടു വീട്ടിലും പൊതുദർശനത്തിന് വെയ്ക്കും.സംസ്കാരം വൈകീട്ട് നാലിന് തളിപ്പറമ്പ് മുയ്യം,വരഡൂലിലെ പൊതുശ്മശാനത്തിൽ നടക്കും.

Story Highlights: Deshabhimani M Rajeevan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
പതിനഞ്ചാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂരിൽ യുഡിഎഫിന്റെ പടയോട്ടം
11,000 കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top