Advertisement

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരാൻ സാധ്യത

June 28, 2023
Google News 2 minutes Read
IMD expects rain in kerala and north india

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ( IMD expects rain in kerala and north india )

വെള്ളിയാഴ്ച്ചയോടെ കാലവർഷം വീണ്ടും സജീവമാകാനാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, വടക്ക് ക്കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴ തുടരുകയാണ്. നാല് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .പ്രളയം രൂക്ഷമായ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ ആശങ്ക.കാലവർഷക്കെടുതിയിൽ ഹിമാചൽ പ്രദേശിൽ 9 പേരാണ് മരിച്ചത്.ഹരിയാനയിലും ഗുജറാത്തിലും ഇന്ന് കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പ്. ഡൽഹിയിൽ രാത്രി തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് അന്തരീക്ഷ താപനില കുറഞ്ഞു.

Story Highlights: IMD expects rain in kerala and north india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here