Advertisement

എംഎസ്എഫ് പ്രവര്‍ത്തകരെ കൈവിലങ്ങ് അണിയിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി

June 28, 2023
Google News 3 minutes Read
MSF complaint to National human right Commission handcuff issue

വിദ്യാഭ്യാസ മന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ എംഎസ്എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ കൈവിലങ്ങ് വച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതി. കൊയിലാണ്ടി സബ്ബ് ഇന്‍സ്പക്ടര്‍ അനീഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎസ്എഫിന്റെ പരാതി. വിഷയത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലയിന്‍സ് അതോറിറ്റിക്കും എംഎസ്എഫ് പരാതി നല്‍കിയിരുന്നു. കൈവിലങ്ങ് സംഭവത്തില്‍ പൊലീസിനെതിരെ കോടതിയെ സമീപിക്കാനും എംഎസ്എഫ് തീരുമാനമെടുത്തിട്ടുണ്ട്. (MSF complaint to National human right Commission handcuff issue)

ഹയര്‍ സെക്കന്ററി സീറ്റ് വര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധമറിയിച്ച എംഎസ്എഫ് കോഴിക്കോട് ജില്ലാ ക്യാംപസ് വിങ് കണ്‍വീനര്‍ ടി ടി അഫ്രീന്‍, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി സി ഫസീഹ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കൈയാമം വച്ചത്. സംഭവത്തില്‍ എംഎസ്എഫ് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.

Read Also: വൈൻ ഫെസ്റ്റിവൽ; രാത്രി ആകാശത്ത് അണിനിരന്നത് 400 ഡ്രോണുകൾ

സംഭവത്തെ വിമര്‍ശിച്ച് നിരവധി മുസ്ലീം ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു. പൊലീസ് ചെയ്തത് കടുത്ത അനീതിയാണെന്ന് എം കെ മുനീര്‍ വിമര്‍ശിച്ചു. തീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുന്നത്. പിണറായിയുടെ നാട് ഇപ്പോള്‍ കേരളമല്ല, അമേരിക്കയാണ്.നാട്ടിലുള്ളവരെ മുഴുവന്‍ പീഡിപ്പിച്ച് അമേരിക്കയില്‍ പോയി വലിയ തള്ള് നടത്തുകയാണ് പിണറായി.ഇത് കയ്യും കെട്ടി നോക്കിയിരിക്കാന്‍ ജനാധിപത്യ ശക്തികള്‍ക്ക് കഴിയില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.

Story Highlights: MSF complaint to National human right Commission handcuff issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here