ആഷസ് ടെസ്റ്റ്; ആദ്യ ദിനത്തിൽ ഓസ്ട്രേലിയയ്ക്ക് മേൽക്കൈ, 5 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ്

ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഓസ്ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ്. മൂന്ന് താരങ്ങൾ അർദ്ധ സെഞ്ച്വറി നേടിയതോടെയാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. പുറത്താവാതെ നിൽക്കുന്ന സ്മിത്തിന്റെ ആധികാരിക പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് തുണയായത്. ( England vs Australia 2nd Ashes Test Day 1 ).
ഡേവിഡ് വാർണർ(66), സ്റ്റീവ് സ്മിത്ത്(85*), ട്രാവിസ് ഹെഡ്(77) എന്നിവരാണ് ഓസ്ട്രേലിയയ്ക്കായി അർദ്ധ ശതകം കുറിച്ചത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് രണ്ട് വിക്കറ്റുകളാണ് ആദ്യദിനത്തിൽ നേടിയത്. സ്മിത്തിനൊപ്പം 11 റൺസുമായി അലക്സ് കാറെയാണ് നിലവിൽ ക്രീസിലുള്ളത്.
ട്രാവിസ് ഹെഡിനെയും കാമറൺ ഗ്രീനിനെയും ഒരേ ഓവറിലാണ് ജോ റൂട്ട് പുറത്താക്കിയത്. ഒഴുക്കോടെ ബാറ്റേന്തിയ ആസ്ട്രേലിയയ്ക്ക് ഇരട്ട പ്രഹരമാണ് ജോ റൂട്ട് നൽകിയത്. മൂന്ന് റൺസ് അകലെവെച്ച് മാർനസ് ലാബൂഷാനെയ്ക്ക് (47) അർദ്ധ ശതകം നഷ്ടമാവുകയും ചെയ്തു.
Story Highlights: England vs Australia 2nd Ashes Test Day 1
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here