‘ഇന്ത്യൻ 2 ദൃശ്യങ്ങൾ ഇഷ്ടപ്പെട്ടു’; ശങ്കറിന് ആഡംബരവാച്ച് സമ്മാനിച്ച് കമൽഹാസൻ

ഇന്ത്യൻ 2 ചിത്രത്തിന്റെ പുതിയ അപ്‌ഡേഷൻ പുറത്തുവിട്ട് കമൽഹാസൻ.ചിത്രത്തിലെ രംഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ട കമൽ സംവിധായകൻ ശങ്കറിന് ആഡംബരവാച്ച് സമ്മാനമായി നൽകി. പ്രധാന ഭാഗങ്ങൾ കണ്ടതിനു ശേഷം ഒരു കുറിപ്പും കമൽ ഹാസൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ കമൽഹാസൻ അഭിനയിക്കേണ്ട ഭാഗങ്ങൾ പൂർത്തീകരിച്ചതായിട്ടാണ് റിപ്പോർട്ട്. (Kamal haasan gifted a luxury watch to shankar)
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
ഇന്ത്യൻ 2 ൻറെ പ്രധാന ഭാഗങ്ങൾ ഇന്ന് കണ്ടു, ഷങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഷങ്കറിൻറെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന കാലഘട്ടമാണിത്. കൂടുതൽ ഉയരങ്ങൾ ഇനിയും താണ്ടണം എന്നുമാണ് കമൽഹാസൻ ട്വീറ്റ് ചെയ്തത്.ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പനെറായി ലുമിനോർ വാച്ചാണ് താരം ഷങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്റെ പ്രാരംഭ വില തന്നെ 4 ലക്ഷത്തിനു മുകളിലാണ്. ഷങ്കറിന് ലഭിച്ച വാച്ചിന്റെ വില എട്ട് ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോർട്ട്.
Story Highlights: Kamal haasan gifted a luxury watch to shankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here