40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു; വിഡിയോ പുറത്ത്
40 അടി സിപ്ലൈനിൽ നിന്ന് ആറ് വയസുകാരൻ താഴെ വീണു. മെക്‌സിക്കോയിലെ മോണ്ടറിയിലാണ് സംഭവം. ജൂൺ 25ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ( Boy Falls 40 Feet Off Zipline In Mexico )
പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്‌സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. സിപ്ലൈനിൽ നിന്ന് വീണ കുട്ടി വീണത് മനുഷ്യനിർമിതമായ പൂളിലേക്കാണ് വീണത്. നിസാര പരുക്കുകളോടെ കുട്ടി രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞ് അമിതമായി ഭയന്നുപോയെന്നാണ് റിപ്പോർട്ട്. ഈ മാനസിക ആഘാതത്തിൽ നിന്ന് കുഞ്ഞി മുക്തനായിട്ടില്ല.
ഫോക്‌സ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം പൂളിൽ വീണ കുട്ടിയെ സീസർ എന്ന ടൂറിസ്റ്റാണ് രക്ഷപ്പെടുത്തിയത്. അപകടത്തിന് ശേഷം പാർക്കിലെ റൈഡ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
🇲🇽 • A six-year-old boy falls from a height of 12 meters while on a ropes rack at Fundidora Park in Monterrey, Mexico pic.twitter.com/DAysWyikiA
— Around the world (@1Around_theworl) June 26, 2023
ശക്തമായ കാറ്റിൽ സോർബ് ബോളിനകത്തുള്ള 9 വയസുകാരൻ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ഇതിന് പിന്നാലെയാണ് മറ്റൊരു അപകട വാർത്തയും പുറത്ത് വരുന്നത്. സഞ്ചാരികൾക്ക് തുടർച്ചെയായി ഉണ്ടാകുന്ന ദുരനുഭവം പ്രദേശത്തെ ടൂറിസത്തെ ബാധിക്കുമോയെന്നാണ് അധികൃതരുടെ ആശങ്ക.
Story Highlights: Boy Falls 40 Feet Off Zipline In Mexico
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here