നഴ്‌സിംഗ് പഠനത്തിനായി കര്‍ണാടകയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ്

നഴ്‌സിംഗ് പഠനത്തിനായി കര്‍ണാടകയിലെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ പേരില്‍ കോടികളുടെ വായ്പാതട്ടിപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാമെന്ന പേരിലാണ് രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പേരില്‍ വ്യക്തിഗത വായ്പയെടുക്കുന്നത്. ഇതിനുശേഷം കോളജുകളില്‍ നല്‍കാതെ ഇടനിലക്കാര്‍ പണം കൈക്കലാക്കും. അംഗീകാരമില്ലാത്ത കോളജുകളുടെ പേരിലുള്ള ഈ തട്ടിപ്പ് വ്യക്തമാകുന്നത് രക്ഷിതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിക്കുമ്പോഴാണ്. (Loan scam Karnataka nursing students from Kerala)
കര്‍ണാടകയില്‍ നഴ്‌സിംഗ് പഠനത്തിനെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഏജന്റുമാര്‍ നല്‍കുന്ന ഏറ്റവും വലിയ വാഗ്ദാനമാണ് വിദ്യാഭ്യാസ വായ്പ. പഠനത്തിനാവശ്യമായ മുഴുവന്‍ തുകയും വായ്പയായി ലഭിക്കുമെന്നാണ് വാഗ്ദാനം. ഇതില്‍ വിശ്വസിച്ച് കര്‍ണാടകയില്‍ എത്തിയ വിദ്യാര്‍ത്ഥികളില്‍ നിന്നും രേഖകള്‍ വാങ്ങിയ ശേഷം ബാങ്കുകളില്‍ നിന്നും വായ്പയെടുക്കും. ഈ വായ്പ പക്ഷേ കോളജില്‍ അടയ്ക്കില്ല. പകരം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി ഏജന്റുമാര്‍ തട്ടിയെടുത്തു. ദേവാമൃതിനു പുറമെ ശ്രീ സൗപര്‍ണിക, സായ്, യൂണിവേഴ്‌സല്‍ തുടങ്ങിയ ട്രസ്റ്റുകളുടെ പേരിലും നടക്കുന്നത് വന്‍തട്ടിപ്പാണ്. വീട്ടില്‍ ആളെ വിട്ടാണ് ഇടനിലക്കാര്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും കൈക്കലാക്കുന്നത്. വായ്പ തിരിച്ചടയ്ക്കാതിരുന്നതിന് വക്കീല്‍ നോട്ടീസ് വരുമ്പോള്‍ മാത്രമാണ് തട്ടിപ്പ് പുറത്തറിയുന്നത്.
Read Also: ആറ് മാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേര്‍; ജാഗ്രത കൈവിടരുതെന്ന് സൂചിപ്പിച്ച് കണക്കുകള്‍
ഇത്തരത്തില്‍ തട്ടിപ്പ് നടത്താനായി അംഗീകാരമില്ലാത്ത കോളജുകളുടെ വ്യാജ അഡ്മിഷന്‍ ലെറ്ററും രേഖകളുമാണ് നല്‍കുന്നത്. ഗ്രേക്വസ്റ്റ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് എല്ലാ വായ്പയും എടുത്തിട്ടുള്ളത്. കൂടുതലായി ഉപയോഗിച്ചിട്ടുള്ളത് അംബിഗാര ചൗഡ, ഓഷ്യന്‍ തുടങ്ങിയ കോളജുകളുടെ സര്‍ട്ടിഫിക്കറ്റാണ്. ആദ്യവര്‍ഷം മൂന്നു ലക്ഷം രൂപ വരെയാണ് വിദ്യാഭ്യാസ വായ്പയുടെ പേരില്‍ തട്ടിയെടുക്കുന്നത്. ഇതിനു പുറമെ വിവിധയിനങ്ങളിലായി ഒരു ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥികളില്‍ നിന്നും കൈക്കലാക്കും. തുക തിരിച്ചടവ് മുടങ്ങിയതിനാല്‍ മറ്റൊരു ബാങ്കും ഒരു തരത്തിലുള്ള വായ്പയും രക്ഷിതാക്കള്‍ക്ക് നല്‍കുന്നുമില്ല.
Story Highlights: Loan Scam Karnataka nursing students from Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here