ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ മമ്മൂട്ടിയുടെ ചിത്രം; ഫ്രാന്‍സില്‍ ഒരു ഫ്രീക്കനെന്ന് രമേശ് പിഷാരടി

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇപ്പോഴിത ഇന്ത്യയില്‍ മാത്രമല്ല ഫ്രാൻസിലും മമ്മൂട്ടിക്ക് ആരാധകരുണ്ടെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.(Mammotty in French Newspaper cutting)
ഒരു ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ വന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിക്ക് ഒപ്പം ഭാര്യ സുല്‍ഫത്തും ചിത്രത്തിലുണ്ട്.നടന്‍ രമേശ് പിഷാരടി ആണ് ഈ പേപ്പറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
Read Also: https://www.twentyfournews.com/2023/06/09/alert-issued-in-india-over-top-5-diseases.html
‘Big B’ reaking, Mammootty ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ ഫ്രണ്ടിനൊപ്പം ഫ്രാന്‍സില്‍ ഒരു ഫ്രീക്കന്‍’, എന്നാണ് രമേശ് പത്ര കട്ടിങ്ങിനൊപ്പം കുറിച്ചിരിക്കുന്നത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
കേരളത്തില്‍ മാത്രമല്ല അങ്ങ് ഫ്രാന്‍സിലും ആരാധകരുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കമന്റായി കുറിക്കുന്നത്. എന്തായാലും നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ് ഈ ചിത്രങ്ങള്‍.
അതേസമയം നിലവില്‍ അമേരിക്കന്‍ യാത്രയിലാണ് മമ്മൂട്ടി. തിരികേ എത്തുന്ന മമ്മൂട്ടി ബസൂക്ക പൂര്‍ത്തിയാക്കും. അതിന് ശേഷം ജൂലൈ പകുതിയോടെ പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story Highlights: Mammotty in French Newspaper cutting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here