സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം സജീവമാകാൻ സാധ്യത.
നാളെ ഏഴ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് സാധാരണ മഴ തുടരാൻ സാധ്യത. ( monsoon will be active from tomorrow )
സംസ്ഥാനത്ത് ഇന്ന് സാധാരണ മഴയുണ്ടാകും. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.തിങ്കളാഴ്ച്ച രണ്ട് ജില്ലകളിലും ചൊവ്വാഴ്ച്ച 6 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ നിലനിൽക്കുന്നതാണ് ന്യൂന മർദ്ദ പാത്തി.
ആഗോള മഴ പാത്തിയായ MJO യുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണം.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
Story Highlights: monsoon will be active from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here