‘മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി’; എൻഡിഎ പ്രവേശനത്തിന് പിന്നാലെ ട്വിറ്റർ ബയോ മാറ്റി അജിത് പവാർ

എൻഡിഎ പ്രവേശനത്തിന് പിന്നാലെ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് അജിത് പവാർ. ട്വിറ്റർ ബയോ ‘മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി’ എന്നാക്കി മാറ്റി. സംസ്ഥാന ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ബയോയിൽ മാറ്റം വരുത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് എൻസിപിയെ പിളർത്തികൊണ്ടുള്ള അജിത് പവാറിൻ്റെ രാഷ്ട്രീയ ചുവടുമാറ്റം.
29 എംഎല്‍എമാരുമായാണ് അജിത് പവാര്‍ എന്‍സിപി വിട്ട് ഭരണപക്ഷത്തേക്ക് മാറിയത്. അജിത് പവാറിന് പുറമേ എട്ട് എൻസിപി എംഎൽഎമാർ മുംബൈയിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ, ഹസൻ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ധമരറാവു ആത്രം, അദിതി തത്കരെ, സഞ്ജയ് ബൻസോഡെ, അനിൽ പാട്ടീൽ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
Story Highlights: Ajit Pawar Changes Twitter Bio To ‘Deputy CM, Maharashtra’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here