Advertisement

വധൂവരൻമാരുടെ തലമുട്ടിച്ച സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു;അറസ്റ്റ് ചെയ്‌തേക്കും

July 2, 2023
Google News 3 minutes Read
pallassana-bride-beating-police-register-case

പാലക്കാട് പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സുഭാഷിനെതിരെ ‘കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപരദ്രവമേല്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. (Pallassana bride beating police register case)

വധു വരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും. ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു. ഒടുവിൽ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.

Read Also: https://www.twentyfournews.com/2023/06/29/v-d-satheesan-reacts-rahul-gandhi-was-stopped-in-manipur-camp.html

പല്ലശ്ശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്ലയ്ക്കുമാണ് വിവാഹ ദിനം തന്നെ ബന്ധുവിന്‍റെ വക തലയ്ക്ക് ഇടികിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു.

പഴമക്കാരുടെ ആചാര തുടർച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാൽ അങ്ങിനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാർ തന്നെ പറയുന്നു..കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം.

Story Highlights: Pallassana bride beating police register case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here