തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ല; വി ഡി സതീശൻ

തലസ്ഥാനമാറ്റ വിവാദം, ഹൈബി ഈഡനെ അതൃപ്തി അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹൈബി ഈഡന്റേത് ശരിയായ നിലപാടല്ല. പാർട്ടിയുമായി ആലോച്ചിട്ടല്ല തീരുമാനം. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്നത് കോൺഗ്രസിന്റെ നിലപാടല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. സ്വകാര്യ ബിൽ ചെലവഴിക്കാൻ ആവശ്യപ്പെട്ടു. ഹൈബി ഈഡൻ എനിക്ക് ഏറ്റവും വാത്സല്യമുള്ള എന്റെ കൊച്ചനുജനാണ്.(VD Satheeshan against Sashi Tharoor)
ഈ സംഭവം അറിഞ്ഞപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അതിലുള്ള ശക്തമായ അസംതൃപ്‌തി അറിയിച്ചു. ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ല. ബിൽ അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നും വി ഡി സതീശൻ പ്രതികരിച്ചു. ഇനി അതിന്മേൽ ഒരു വിവാദത്തിന്റെയും ആവശ്യമില്ല.
ശരിയായ നടപടിയെന്ന് പാർട്ടി കരുതുന്നില്ല. ഇപ്പൊ തന്നെ കൊച്ചി ശ്വാസം മുട്ടിയാണ് നിക്കുന്നത്. തലസ്ഥാനമാക്കാനുള്ള സ്ഥലം ഇവിടെയില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് ഹൈബി പക്ഷെ കൂടിയാലോചന ഇല്ലാതെയുള്ള തീരുമാനം തള്ളുന്നുവെന്നും സതീശൻ പറഞ്ഞു.
അതേസമയം കേരളത്തിന്‍റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ ആവശ്യം തള്ളി ശശി തരൂര്‍ എം.പി. ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു.
‘സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന കോൺഗ്രസ് എം.പി ഹൈബി ഈഡന്റെ ആവശ്യം അപ്രായോഗികമാണ്. തികച്ചും യോഗ്യതയില്ലാത്ത ആവശ്യം’ – ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ഇപ്പോള്‍ തലസ്ഥാനം മാറ്റേണ്ട ആവശ്യമില്ലെന്ന് കെ.മുരളീധരന്‍ എം.പിയും പ്രതികരിച്ചു.ഹൈബിയുടേത് അപക്വമായ ആവശ്യമെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.
Story Highlights: VD Satheeshan against Sashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here