ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ പനി ബാധിച്ച് മരിച്ചു

ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ് 41 കാരനായ ശ്രീകുമാർ. ( cherussery sreekumar passes away )
പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് ശ്രീകുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിത്. എന്നാൽ ഇന്ന് പുലർച്ചെയോടെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ശ്രീകുമാറിന്റെ നിര്യാണത്തോടെ നഷ്ടമായത് ഇലത്താള വാദനത്തിലെ യുകലാകാരനെയാണ്.
തൃശൂർ, ആറാട്ടുപുഴ, തൃപ്രയാർ, കൂടൽ മാണിക്യം, തൃപ്പുണിത്തുറ, ഉത്രാളിക്കാവ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാർ.
Story Highlights: cherussery sreekumar passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here