ഒറ്റപ്പാലം നഗരസഭാ കൗൺസിലർ കെ.കൃഷ്ണകുമാർ പ്രസംഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

നഗരസഭാ കൗൺസിലർ അഡ്വ.കെ.കൃഷ്ണകുമാർ (60) അന്തരിച്ചു. ആധ്യാത്മിക പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആർഎസ്എസിലും ബിജെപിയിലും നേതൃപദവികൾ വഹിച്ചിരുന്ന അദ്ദേഹം 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ഒറ്റപ്പാലം നഗരസഭയിൽ 2010-15 കാലത്തും കൗൺസിലറായിരുന്നു. ഒറ്റപ്പാലം മനയ്ക്കമ്പാട്ട് കമ്മള്ളി കണ്ണഞ്ചേരി കുടുംബാംഗമാണ്. നഗരസഭയിൽ പാലാട്ട് റോഡ് വാർഡിന്റെ പ്രതിനിധിയാണ്. ആർഎസ്എസ് താലൂക്ക് സംഘചാലക്, വാഹക്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ പദവികളും ഒറ്റപ്പാലം ഗണേശ സേവാ സമിതി താലൂക്ക് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ലോ കോളജിൽ പഠിക്കുന്ന കാലത്ത് ഭാരതീയ വിചാര കേന്ദ്രം സ്ഥാപകൻ പി.പരമേശ്വരനോടൊപ്പവും പ്രവർത്തിച്ചിരുന്നു.
Story Highlights: Ottapalam Municipal Councillor Adv.K.Krishnakumar Passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here