Advertisement

ഹൈബി ഈഡന്റെ ആവശ്യം കോൺഗ്രസ് ദുർബലമായെന്ന് വ്യക്തമായി; മന്ത്രി പി എ മുഹമ്മദ് റിയാസ്

July 3, 2023
Google News 3 minutes Read
Muhammed-Riyas against hibi

ഹൈബി ഈഡന്റെ ആവശ്യം കോൺഗ്രസ് എത്രമാത്രം ദുർബലമായെന്ന് ഇതിലൂടെ വ്യക്തമായെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹൈബി ഈഡൻ എന്നുള്ള വ്യക്തി എന്നതല്ല പ്രശ്നം. കോൺഗ്രസിൽ ജനപ്രതിനിധികളായി വിജയിക്കുന്നവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് എന്ത് നിലപാടും സ്വീകരിക്കാനാവും, സംഘടന എന്ന നിലയിൽ കോൺഗ്രസ് ദുർബലമാണ് എന്നതിന് തെളിവാണ്.(P A Muhammad Riyas Against Hibi Eden)

കേരളത്തിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചവർക്ക് എന്തുംപാറയാം എന്ത് നിലപാടും സ്വീകരിക്കാം എന്നുള്ളതിന്റെ തെളിവാണിത്. ഇതുമായി ബന്ധപ്പെട്ട നിലപാട് ഗവണ്മെന്റ് എടുത്തു. ഏക സിവിൽ കോഡ് ; കോൺഗ്രസ് മതവർഗ്ഗീയ അജണ്ടകളോട് സന്ധി ചെയ്യുന്നുവെന്നും റിയാസ് വ്യക്തമാക്കി.

Read Also: https://www.twentyfournews.com/2023/07/03/v-d-satheeshan-about-uniform-civil-code.html

എന്നാൽ ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിലും മുസ്ലിം ലീഗിലും ഭിന്നസ്വരം. ഹൈക്കമാന്റ് തീരുമാനം അറിയിക്കട്ടെയന്ന് കെ സുധാകരൻ പറഞ്ഞെങ്കിലും സിവിൽ കോഡ് നടപ്പാക്കരുതെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. സിപിഐ എം നിലപാടിനെ ലീഗ് ജനറൽ സെക്രട്ടറി സ്വാഗതം ചെയ്തെങ്കിലും ആത്മാർത്ഥതിയില്ലാത്ത നിലപാടാണ് ഇടത് പാർട്ടിയുടേതെന്ന് എം കെ മുനീർ വിമർശിച്ചു.

Story Highlights: P A Muhammad Riyas Against Hibi Eden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here