Advertisement

‘ഇന്ത്യയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് കാറോടിച്ച് പോകാം’; ട്രൈലാറ്ററര്‍ ഹൈവേ അവസാന ഘട്ടത്തിലെന്ന് നിതിൻ ഗഡ്‍കരി

July 3, 2023
Google News 4 minutes Read
india-myanmar-thailand-trilateral-highway-complete

ഇന്ത്യ-മ്യാന്‍മാര്‍-തായ്‌ലന്‍ഡ് ട്രൈലാറ്ററല്‍ ഹൈവേയുടെ 70 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതാതായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയെ അയല്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേകള്‍ വളരെ കുറവാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രയത്‌നത്തിന്റെ ഫലമായി ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാന്‍ പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. (Thailand India Myanmar Trilateral Highway in Final phase)

യാത്രക്കാര്‍ക്കായി ഹൈവേ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ തുറന്നു നല്‍കുമെന്നാണ് കരുതുന്നത്.1,400 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാന്‍സ്-നേഷന്‍ ഹൈവേയാണ് ഇന്ത്യ-മ്യാന്‍മാര്‍-തായ്‌ലന്‍ഡ് ട്രൈലാറ്റര്‍ ഹൈവേ. ഈ ഹൈവേയുടെ വരവോടെ രാജ്യത്തെ തെക്കുകിഴക്കന്‍ ഏഷ്യയുമായി കരമാര്‍ഗം ബന്ധിപ്പിക്കുകയും മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: https://www.twentyfournews.com/2023/07/03/v-d-satheeshan-about-uniform-civil-code.html

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് വ്യാപാരവും വിനോദ സഞ്ചാരവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ ഹൈവേ ആദ്യമായി നിര്‍ദേശിച്ചത്. ഇന്ത്യയും മ്യാന്‍മറും തായ്‌ലന്‍ഡും തമ്മില്‍ 2002 ഏപ്രിലില്‍ നടന്ന മന്ത്രിതല യോഗത്തിലാണ് ഇത് അംഗീകരിക്കപ്പെട്ടത്.

ഹൈവേയുടെ 70 ശതമാനം ജോലികളും പൂര്‍ത്തിയായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മണിപ്പൂരില്‍ നിന്ന് അതിര്‍ത്തിക്കടുത്തുള്ള മോറെ എന്ന സ്ഥലത്ത് നിന്നാണ് ഇന്ത്യ- മ്യാന്‍മാര്‍-തായ്‌ലന്‍ഡ് ട്രൈലാറ്റര്‍ ഹൈവേ ആരംഭിക്കുന്നത്. മ്യാന്‍മാര്‍- തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മേ സോട്ട് നഗരത്തിലാണ് ഇത് അവസാനിക്കുന്നത്.

Story Highlights: Thailand India Myanmar Trilateral Highway in Final phase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here