Advertisement

ആരോണിനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാം; ശസ്ത്രക്രിയ നടത്താന്‍ അവശേഷിക്കുന്നത് കുറച്ച് സമയം കൂടി; കനിവുതേടി കുടുംബം

July 4, 2023
Google News 3 minutes Read
13 year old cancer patient seeks help

രക്താര്‍ബുദം ബാധിച്ച 13 വയസുകാരന്‍ ആരോണിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കൊണ്ടുവരാന്‍ അടിയന്തര മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം തേടി കുടുംബം. തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ സ്വദേശി ജെയ്‌സന്റെ മകന്‍ ആരോണിനാണ് അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടത്. കീമോ തെറാപ്പിയിലൂടെ അര്‍ബുദത്തെ പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ വെല്ലൂരോ അതല്ലെങ്കില്‍ കേരളത്തിന് പുറത്തുകൊണ്ടുപോയോ കുട്ടിയെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ നിര്‍ദേശിച്ചത്. (13 year old cancer patient seeks help)

ശസ്ത്രക്രിയയ്ക്കായി 50 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വികലാംഗനായ ജെയ്‌സണും അദ്ദേഹത്തിന്റെ കുടുംബവും വര്‍ക്ക്‌ഷോപ്പിലെ ചെറിയ ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. 50 ലക്ഷം രൂപ ഈ നിര്‍ധന കുടുംബത്തിന് താങ്ങാനാകുന്നതിനും അപ്പുറമാണ്.

Read Also: പ്രപഞ്ചത്തിന്റെ ചെറുപ്പകാലത്ത് സമയം നീങ്ങിയിരുന്നത് അഞ്ച് മടങ്ങ് സാവധാനത്തില്‍; രസകരമായ ഒരു പഠനം

ശസ്ത്രക്രിയ ഉടന്‍ തന്നെ നടത്തേണ്ടതായതിനാല്‍ ഈ കുടുംബത്തിന് അധികദിവസം കാത്തിരിക്കാനുമാകില്ല. ഒട്ടേറെക്കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുള്ള മലയാളികള്‍ തങ്ങളുടെ കുട്ടിയേയും കൈവിടില്ലെന്ന വിശ്വാസത്തിലാണ് ഈ കുടുംബം.

അക്കൗണ്ട് വിവരങ്ങള്‍:
JAISON S R
SBI KATTAKADA
AC No 42003386454
IFC SBIN0010691
Gpay 9495312322
UPI ID ebypoovachal-1@oksbi

Story Highlights: 13 year old cancer patient seeks help

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here